പുൽവാമയിൽ ഏറ്റുമുട്ടൽ : 2 ഭീകരരെ വധിച്ച് സൈന്യം

0

ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.  പുൽവാമയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് നേരത്തെ  രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ്‌ വെടിവെപ്പുണ്ടായത്.

പ്രദേശത്ത് സൈനിക ഓപ്പറേഷൻ തുടരുകയാണെന്ന് കശ്മീർ സോൺ പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കശ്മീരിൽ അഞ്ചു ഭീകരരാണ് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. കുൽഗാം, പുൽവാമ ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് അധികൃതർ അറിയിച്ചു.

Google search engine
Previous articleസ്റ്റാൻ സ്വാമിയും ജാർഖണ്ഡ് മതപരിവർത്തന മാഫിയയും : കഥകൾ
Next articleചൊവ്വാഴ്ച വരെ അതിതീവ്രമഴ : ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്