പൂർവ്വാഞ്ചലിനെ വടക്കുകിഴക്കൻ മേഖലയുടെ മെഡിക്കൽ ഹബ്ബാക്കി മാറ്റും : പ്രഖ്യാപനവുമായി പ്രധാനമന്ത്രി

0


ലക്നൗ: പൂർവ്വാഞ്ചലിനെ രാജ്യത്തെ വടക്കുകിഴക്കൻ മേഖലയുടെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി പ്രാധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ സിദ്ദാർത്ഥ് നഗറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചരിത്രമുഹൂർത്തമാണെന്നും ഈ നിമിഷം ആരോഗ്യമേഖലയ്‌ക്ക് നൽകുന്നത് ഒരു ഡബിൾ ഡോസിന്റെ കരുത്തും സുരക്ഷയുമാണെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.

“ഇനി വടക്കുകിഴക്കൻ മേഖലയ്‌ക്ക് അയ്യായിരം പുതിയ ഡോക്ടർമാരേയും അതിന്റെ ഇരട്ടിയിലധികം ആരോഗ്യപ്രവർത്തകരേയുമാണ് ലഭിക്കാൻ പോകുന്നത്. നിരവധി ഫാർമസികളും മരുന്നുനിർമ്മാണ കമ്പനികളും മേഖലയിലെ ആരോഗ്യസുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്”, മോദി കൂട്ടിച്ചേർത്തു. മാത്രമല്ല, മുൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹപരമായ നടപടികളെയും ചടങ്ങിൽ അദ്ദേഹം ശക്തമായി വിമർശിച്ചു.

Google search engine
Previous article“ജാഗ്രത പുലർത്തുക” : അഫ്ഗാൻ സംഘർഷം കശ്മീരിലേക്കും പടരുമെന്ന് സായുധസേനാ മേധാവി
Next articleപാകിസ്ഥാന്റെ വിജയം ആഘോഷിച്ച വിദ്യാർത്ഥികൾക്കു മേൽ യു.എ.പി.എ ചുമത്തി : ഇനി സർക്കാർ ജോലി സ്വപ്നം മാത്രം