പോക്സോ ചട്ടം ലംഘിച്ച് രാഹുൽ ഗാന്ധി: നടപടി ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

0

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പോക്സോ ചട്ടം ലംഘിച്ചതായി കേന്ദ്രസർക്കാർ. ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട 9 വയസ്സുകാരിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനാലാണ് സർക്കാരിന്റെ ഈ വെളിപ്പെടുത്തൽ.

പോക്സോ നിയമപ്രകാരം ഇരയുടെ പേരോ മറ്റു വിവരങ്ങളോ പരസ്യപ്പെടുത്താൻ പാടില്ല .ഇതേ തുടർന്ന്, ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ട്വിറ്റർ ഇന്ത്യയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ദേശീയ ബാലാവകാശ കമ്മീഷൻ ആണ് ഈ പ്രവർത്തി ചൂണ്ടിക്കാണിച്ചു കൊണ്ട് നടപടി ആവശ്യപ്പെട്ടത്.

Google search engine
Previous articleമൂന്നാം തരംഗം! മരണത്തിൽ വൻവർധന : ലോകാരോഗ്യ സംഘടനയുടെ അലർട്ട്
Next articleനെഹ്റു കുത്തക ഇനിയില്ല : രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം “മേജർ ധ്യാൻചന്ദ് ഖേൽരത്ന” എന്നാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി