“പ്രഗ്നൻസി ബൈബിൾ” മതവികാരം വ്രണപ്പെടുത്തുന്നു: കരീനയ്ക്ക് എതിരെ പരാതി നൽകി ക്രൈസ്തവ സംഘടന

0

മുംബൈ: ബോളിവുഡ് താരം കരീന കപൂർ ഖാൻ എഴുതിയ ‘പ്രഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിനെതിരെ പരാതി നൽകി ക്രൈസ്തവ സംഘടന. പുസ്തകത്തിന്റെ തലക്കെട്ട് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചുകൊണ്ടാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.

തന്റെ രണ്ട് ഗർഭകാലത്തെയും അനുഭവങ്ങൾ വിവരിക്കുന്ന ഈ പുസ്തകം കഴിഞ്ഞ ദിവസമാണ് നടി പുറത്തിറക്കിയത്. ഈ പുസ്തകത്തിനെതിരെ പരാതി ലഭിച്ചെങ്കിലും പോലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവം നടന്നത് മുംബൈയിലായതിനാൽ അവിടെ പരാതി നൽകാൻ പോലീസ് ക്രൈസ്തവ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Google search engine
Previous articleവീടുകളിൽ മൃഗങ്ങളെ വളർത്താൻ ലൈസൻസ് വേണം : പുതിയ ഉത്തരവുമായി ഹൈക്കോടതി
Next articleടിപിആർ പത്തിന് മുകളിൽ തന്നെ : ഇന്ന് 13,956 പേർക്ക് കോവിഡ്