“പ്രധാനമന്ത്രിയുടെ വസതി ഘരാവോ ചെയ്യും” : ലഖിംപുർ പ്രതികളെ ഒരാഴ്ചയ്ക്കകം പിടിക്കണമെന്ന് ചന്ദ്രശേഖർ ആസാദ്

0

ന്യൂഡൽഹി: ലഖിംപുർ സംഭവത്തിലെ പ്രതികളെ ഒരാഴ്ചയ്ക്കകം പിടിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വസതി ഘരാവോ ചെയ്യുമെന്ന് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരോടു കാര്യങ്ങൾ സംസാരിക്കണമെന്നും
ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കണമെന്നും ആസാദ് സമാജ് പാർട്ടി മേധാവി കൂടിയായ ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു.

സമൻസ് പ്രകാരം ഹാജരാകേണ്ട കേന്ദ്രമന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്ര, ഇതുവരെ പോലീസിനു മുന്നിൽ ഹാജരായിട്ടില്ല. ഇയാൾ നേപ്പാളിലേക്ക് കടന്നിരിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ കരുതുന്നത്. ബന്ധം നോക്കാതെ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Google search engine
Previous articleതാൻ മര്യാദകൾ പാലിക്കുന്ന കുടുംബത്തിലെ ഒരാൾ: നിയമ നടപടികളിൽ നിന്ന് ഒളിച്ചോടില്ലെന്ന് ആര്യൻ ഖാൻ
Next articleആഡംബര കപ്പലിലേക്ക് യുവതി മയക്കുമരുന്ന് കടത്തിയത് സാനിറ്ററി നാപ്കിനിൽ : ചിത്രങ്ങൾ പുറത്തു വിട്ട് എൻസിബി