പ്രളയ‌ക്കെടുതി : കേരളത്തിന് 50,000 ടൺ അരി കൂടുതൽ അനുവദിച്ച് കേന്ദ്രസർക്കാർ.

0

ന്യൂഡൽഹി: പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തില്‍ കേരളത്തിന് 50,000 ടണ്‍ അരി അധിക വിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാർ. 20 രൂപ നിരക്കില്‍ 50,000 ടണ്‍ അരി നല്‍കാമെന്ന് കേന്ദ്ര വാണിജ്യ-ഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തെ അധിക വിഹിതം കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. ആന്ധ്ര, തെലങ്കാന എന്നി സംസ്ഥാനങ്ങളിൽ നിന്ന് ജയ, സുരേഖ എന്നി വിഭാഗങ്ങളിലുള്ള അരി കേരളത്തിന് കൂടുതൽ ലഭ്യമാക്കുന്നത് നവംബർ മാസം മുതൽ പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യം അടുത്ത ബഡ്ജറ്റിൽ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

Google search engine
Previous articleമ്യാന്മാറിലെ സ്ഥിതി ഗുരുതരം : രാജ്യം സംഘർഷാവസ്ഥയിലെന്ന് യു.എൻ
Next articleജമ്മു കശ്മീർ സന്ദർശിക്കാനൊരുങ്ങി അമിത് ഷാ : കനത്ത സുരക്ഷ ഏർപ്പെടുത്തി