പ്രാർത്ഥനകൾ വ്യർത്ഥം : ക്യാപ്റ്റൻ വരുൺ സിങ്ങും മരണമടഞ്ഞു

0

ബംഗളൂരു: തമിഴ്നാട്ടിലെ കുനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വ്യോമസേന ഉദ്യോഗസ്ഥൻ വരുൺ സിംഗ് അന്തരിച്ചു. അപകടത്തിൽ, ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ബംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഡിസംബർ 8 നാണ് സായുധ സേനാ മേധാവി ബിപിൻ റാവത്ത് അടക്കം 14 പേർ സഞ്ചരിച്ചിരുന്ന വ്യോമസേനയുടെ ഹെലികോപ്റ്റർ ഊട്ടിക്ക് സമീപം കുനൂരിൽ തകർന്നു വീണത്. ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേർ സംഭവത്തിൽ മരണമടഞ്ഞു. Mi17 V5 മോഡൽ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

Google search engine
Previous articleഇറാനിലെ ആണവ കേന്ദ്രങ്ങളിൽ സംയുക്ത വ്യോമാക്രമണം : പദ്ധതിയിട്ട് ഇസ്രായേൽ, യു.എസ്
Next article‘ഡൽഹി പിടിച്ചടക്കി തുർക്കി സൈന്യം , ഇന്ത്യൻ സൈനികരെ കലിമ ചൊല്ലിച്ചു ‘ : കേന്ദ്രസർക്കാർ പൂട്ടിച്ച യൂട്യൂബ് ചാനലുകളുടെ വിഷം തുപ്പൽ