പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി : വിദ്യാഭ്യാസ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് സി.പി.എം എംഎൽഎമാർ

0

തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം നടത്തി സി.പി.എം എംഎൽഎമാർ. പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധിയെ  ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി,  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് സി.പി.എം എംഎൽഎമാർ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

സി.പി.എം നിയമകക്ഷി യോഗത്തിലായിരുന്നു മന്ത്രിമാർക്കെതിരെ എം.എൽ.എമാർ ആഞ്ഞടിച്ചത്. മുഴുവന്‍ എ പ്ലസ് ജേതാക്കളുടെ എണ്ണത്തിനനുസരിച്ച് സീറ്റുണ്ടോയെന്ന് വകുപ്പ് മന്ത്രിയും പരിശോധിച്ചില്ലെന്ന് അംഗങ്ങള്‍ ആരോപിച്ചു. ജില്ലകളുടെ ആവശ്യാനുസരണം സീറ്റ് ക്രമീകരണം വരുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

Google search engine
Previous articleഭീകരർക്ക് രക്ഷയില്ല : ബിഎസ്എഫിന്റെ അധികാരപരിധി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
Next article‘ഭാരതീയർ ഐക്യത്തോടെ നിലകൊള്ളണം’: വിജയദശമി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് മോഹൻ ഭാഗവത്