ഫിലിപ്പീൻസിൽ 92 പേരുമായി പോയ സൈനിക വിമാനം തകർന്നു : 17 മരണം

0

മനില: ദക്ഷിണ ഫിലിപ്പീൻസിൽ 92 പേരുമായി പോയ സൈനിക വിമാനം തകർന്നു വീണു. സി-130 വിമാനമാണ് തകർന്നു വീണത്. വിമാനത്തിൽ നിന്നും ഇതിനോടകം തന്നെ 40 പേരെ രക്ഷപ്പെടുത്തിയതായി ജനറൽ സിറിലിറ്റൊ സോബെജാന അറിയിച്ചിട്ടുണ്ട്. അപകടത്തിൽ 17 പേർ മരണപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നു.

സുലു പ്രവിശ്യയിലെ ജോലോ ദ്വീപിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്. വിമാനത്തിൽ മൂന്ന് പൈലറ്റുമാരും ക്രൂ അംഗങ്ങളുമടക്കം 92 പേരാണ് ഉണ്ടായിരുന്നതെന്ന് പ്രതിരോധ മന്ത്രി ഡെൽഫിൻ ലോറൻസാന അറിയിച്ചു. ജോലോ ദ്വീപിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ പേരെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സോബെജാന കൂട്ടിച്ചേർത്തു.

Google search engine
Previous articleഇസ്ലാം മതപരിവർത്തന മാഫിയയെ പൊളിച്ചടുക്കി എൻഫോഴ്‌സ്‌മെന്റ്: റെയ്ഡിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ
Next articleചൈനയുടെ ടിബറ്റൻ അധിനിവേശവും ദലൈലാമയുടെ പാലായനവും : സമ്പൂർണ്ണ ലേഖനം