ഫ്യുമിയോ കിഷിദ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി

0

ട്യോക്യോ: ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ഫ്യുമിയോ കിഷിദയെ തിരഞ്ഞെടുത്തു. പാർലമെന്റ് വോട്ടിട്ടാണ്  പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന മത്സരത്തില്‍ താരോ കോനോയെ പരാജയപ്പെടുത്തിയാണ് കിഷിദ പ്രധാനമന്ത്രി പദവിയിലെത്തിയത്.

യോഷിഹിതെ സുഗ രാജി വെച്ചതിന് പിന്നാലെയാണ് ഭരണകക്ഷിയില്‍ പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി തെരഞ്ഞെടുപ്പ് നടത്തിയത്. സുഗയുടെ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി തോഷിംസു മൊടേഗിയും പ്രതിരോധ മന്ത്രി നോബോ കിഷിയും ഫുമിയോയുടെ കാബിനറ്റിലും തുടരുമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.

Google search engine
Previous articleജോർദാൻ രാജാവ്, ഷക്കീറ, സച്ചിൻ ടെണ്ടുൽക്കർ, ഷെയ്ഖ് മുഹമ്മദ്, പുടിന്റെ വെപ്പാട്ടി : ലോകസമ്പത്തിന്റെ സിംഹഭാഗവും പൂഴ്ത്തി വച്ചിരിക്കുന്നവരെ വെട്ടിലാക്കി “പൻഡോറ പേപ്പേഴ്സ്” പുറത്ത്
Next articleമൃതദേഹത്തിൽ നിന്നും സ്വർണമാലയും പഴ്‌സും മൊബൈൽ ഫോണും “കർഷക സമരക്കാർ”
അടിച്ചു മാറ്റി : ലഖിംപൂർ ഖേരിയിലെ കൂട്ടക്കൊലയുടെ കഥ മാറുന്നു