ഫേസ്ബുക്ക്‌ ഇനിമുതൽ “മെറ്റ” : പേരുമാറ്റിയെന്ന പ്രഖ്യാപനവുമായി മാർക്ക് സുക്കർബർഗ്

0


ന്യൂയോർക്ക്: സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്ക് ഇനിമുതൽ അറിയപ്പെടുക മെറ്റ എന്ന പേരിലായിരിക്കും. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗാണ് കമ്പനിയുടെ പേര് മാറ്റുന്നുവെന്ന നിർണായക പ്രഖ്യാപനവുമായി രംഗത്തെത്തിയത്. എന്നാൽ, ആപ്പുകളുടെ പേരുകൾ മാറില്ലെന്നും സുക്കർബർഗ് അറിയിച്ചു.

ഫേസ്ബുക്കിന്റെ പേര് മാറ്റുന്നുവെന്ന വാർത്ത ആഴ്ചകളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. അത് സ്ഥിരീകരിച്ചു കൊണ്ടാണ് കമ്പനി മേധാവിയുടെ ഈ ഔദ്യോഗിക അറിയിപ്പ്. വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ സ്വന്തമാക്കിയ കാലഘട്ടം മുതൽക്കുതന്നെ പേരു മാറ്റുന്ന കാര്യം തന്റെ മനസ്സിലുണ്ടായിരുന്നുവെന്നും സുക്കർബർഗ് വ്യക്തമാക്കി.

Google search engine
Previous articleമൊസാദിന് കനത്ത തിരിച്ചടി : 15 ചാരന്മാരുടെ വിവരങ്ങൾ പുറത്തുവിട്ട് തുർക്കി
Next articleഡൽഹി കലാപകാരികളുടെ മൊബൈൽ നിറയെ സ്വന്തം അശ്ലീലവീഡിയോകൾ : ഡാറ്റ പങ്കു വയ്ക്കാനാവില്ലെന്ന് ഡൽഹി കോടതി