ഫ്രാൻസിൽ പുതിയ കോവിഡ് വകഭേദം ‘ഐ.എച്ച്.യു’ കണ്ടെത്തി : ഒമിക്രോണിനേക്കാൾ മാരകമെന്ന് റിപ്പോർട്ടുകൾ

0

പാരിസ്: ഫ്രാൻസിൽ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം കണ്ടെത്തി. ഐ.എച്ച്.യു’ എന്നാണ് ഏറ്റവും പുതിയ ഈ വകഭേദത്തിന് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്.ബി.1.640.2 എന്നും ഈ വൈറസ് അറിയപ്പെടുന്നു. മെഡ്ക്സിവ് എന്ന പത്രമാണ് ഇക്കാര്യം ഫ്രാൻസിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഏകദേശം പന്ത്രണ്ട് കേസുകൾ ഇതുവരെ ഫ്രാൻസിൽ കണ്ടെത്തിക്കഴിഞ്ഞു.

ഐ.എച്ച്.യു മെഡിറ്ററേൻ ഇൻഫെക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ആദ്യമായി രോഗബാധ കണ്ടെത്തിയ കാരണമാണ് ഐ.എച്ച്.യു’ എന്ന് ശാസ്ത്രജ്ഞർ ഇതിന് പേര് നൽകിയത്.

ഐ.എച്ച്.യുവിനെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. നിലവിലുള്ള റിപ്പോർട്ട് പ്രകാരം 46 ജനിതക വകഭേദങ്ങൾ ഇതിലുണ്ട്. ഇത് ഏറ്റവും അവസാനത്തെ വകഭേദമായ ഒമിക്രോണിനേക്കാൾ വളരെയധികമാണ്. അതിനാൽ തന്നെ, കൂടുതൽ അപകടകാരി ആയിരിക്കും ഈ കോവിഡ് വകഭേദം എന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.

Google search engine
Previous articleഉൽക്കാപതനം, ലോകപ്രശസ്തന്റെ മരണം : 2022-ലെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ
Next articleകസാഖ്സ്ഥാൻ കലാപം, പുടിൻ ഇടപെടുന്നു: പറന്നിറങ്ങി റഷ്യൻ പാരാകമാൻഡോസ്