ബംഗ്ലാദേശിൽ ഇസ്ക്കോൺ ക്ഷേത്രത്തിന് നേരെ ആക്രമണം : ഒരു മരണം, നിരവധി പേർക്ക് പരിക്ക്

0

ധാക്ക: ബംഗ്ലാദേശിൽ നൊക്കാലി ജില്ലയിൽ  ഇസ്ക്കോൺ ക്ഷേത്രത്തിന് നേരെ ആക്രമണം. ഇന്നലെ നടന്ന ആക്രമണത്തിൽ ഇസ്ക്കോൺ അംഗമായ പാർതാ ദാസ് കൊല്ലപ്പെട്ടിരുന്നു. ക്ഷേത്രത്തിനടുത്തുള്ള ഒരു കുളത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് അവർ വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇസ്ക്കോൺ സമൂഹം അറിയിച്ചു.

ക്ഷേത്രത്തിലേക്ക് ആയുധങ്ങളുമായി എത്തിയ അക്രമിസംഘം ക്ഷേത്രം അടിച്ചു തകർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി ഭക്തന്മാർക്ക് പരിക്ക്‌ പറ്റിയിട്ടുണ്ട്.  ഹിന്ദുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് സർക്കാറിനോട് ഇസ്ക്കോൺ ആവശ്യപ്പെട്ടു

Google search engine
Previous articleകശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യും : ഐഎസ്ഐ ഗൂഢാലോചന ലക്ഷ്യം വയ്ക്കുന്നതെന്ത്.?
Next articleക്രിപ്റ്റോ നിക്ഷേപകരിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് : രാജ്യത്തുള്ളത് 10 കോടി നിക്ഷേപകരെന്ന് റിപ്പോർട്ട്