ബംഗ്ലാദേശ് ഹിന്ദു വംശഹത്യ ആസൂത്രിതമെന്ന് ഞെട്ടിക്കുന്ന തെളിവ് : പൂജാ മണ്ഡപത്തിൽ ഖുർആൻ കൊണ്ടു വെച്ചത് മുസ്ലിം യുവാവു തന്നെ

0

ധാക്ക: ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വംശഹത്യ ആസൂത്രിതമെന്ന് ഞെട്ടിക്കുന്ന തെളിവ് പുറത്ത്. പൂജ മണ്ഡപത്തിൽ ഖുർആൻ കൊണ്ടു വെച്ചത് മുസ്ലിം യുവാവ് തന്നെയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ആരാധനാലയത്തിന്റെ പരിസരത്ത് ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

കൊമില്ല സ്വദേശി തന്നെയായ ഇഖ്ബാൽ എന്ന മുസ്ലീം യുവാവ്, സമീപത്തുള്ള മുസ്ലിം പള്ളിയിൽ നിന്നും ഖുർആനുമായി പൂജ മണ്ഡപത്തിലേക്ക് കയറുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തു വിട്ടത്. ഇയാളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ലെന്ന് ഉന്നത പോലീസ് അധികാരികൾ വ്യക്തമാക്കി. ഇയാൾക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നന്വ ദിഗിർ പാറിലെ പൂജ മണ്ഡപത്തിൽ വിഗ്രഹത്തിന് സമീപം ഖുർആൻ വെച്ചതുമായി ബന്ധപ്പെട്ടു നടന്ന ആക്രമം ഒറ്റ ദിവസം കൊണ്ട് രാജ്യവ്യാപകമായ കലാപമായി മാറുകയായിരുന്നു. ഹിന്ദുക്കൾക്കെതിരെ സംഘടിതമായി മുസ്ലിങ്ങൾ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു.

Google search engine
Previous articleഇമ്രാൻ ഖാന് ഇത്രയ്ക്ക് ഗതികേടോ? : സുഹൃദ് രാജ്യം സമ്മാനിച്ച വാച്ച് പണം വാങ്ങി വിറ്റെന്ന് റിപ്പോർട്ട്
Next articleചെങ്കോട്ടയിൽ ഒന്നര ടണ്ണിന്റെ ഏറ്റവും വലിയ ദേശീയ പതാകയുയരും : വാക്സിനേഷൻ 100 കോടി കവിഞ്ഞത് രാജ്യം ആഘോഷിക്കും