ബൈഡനെ പിന്തുണയ്ക്കുന്നവർക്ക് പ്രവേശനമില്ലെന്ന് അറിയിപ്പ് : വൻതിരക്കു മൂലം ഹോട്ടൽ അടച്ചുപൂട്ടി

0

ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ പിന്തുണയ്ക്കുന്നവർക്ക് കച്ചവടം നിഷേധിച്ച ഹോട്ടൽ അടച്ചു പൂട്ടി. ഫ്ലോറിഡയിലെ “ഡി ബാരി ഡിന്നർ” ഹോട്ടലാണ് ബൈഡൻ വിരുദ്ധരുടെ തിരക്കു മൂലം അടച്ചുപൂട്ടിയത്.

അഫ്ഗാനിസ്ഥാനിലെ ചാവേർ ബോംബിങ്ങിൽ 13 യു.എസ് പട്ടാളക്കാർ കൊല്ലപ്പെട്ടതോടെയാണ് നഗരമദ്ധ്യത്തിലുള്ള ഹോട്ടലിന്റെ മുന്നിൽ ഉടമ ആൻജി ഉഗാർത്തെ ” നിങ്ങൾ ഇനിയും  വൈറ്റ്ഹൗസിനുള്ളിലിരുന്നു ഭരിക്കുന്ന, അഫ്ഗാനിലെ നമ്മുടെ സൈനികരുടെ മരണത്തിനു കാരണക്കാരായ അഴിമതി നിറഞ്ഞ ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരാണെങ്കിൽ, നിങ്ങൾക്ക് ഭക്ഷണം വിളമ്പാൻ ഞങ്ങൾക്ക് താല്പര്യമില്ല” എന്ന ബോർഡ് വെച്ചത്.

ഇപ്രകാരമുള്ള ബോർഡ് വെച്ച ശേഷം അത്ഭുതകരമായ തിരക്കാണ് ഹോട്ടലിൽ അനുഭവപ്പെടുന്നത്. കസ്റ്റമർമാരെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് ഹോട്ടൽ അടച്ചു പൂട്ടിയത്.

Google search engine
Previous article“താലിബാന് കീഴടങ്ങില്ല, പോരാട്ടത്തിൽ മുറിവേറ്റാൽ എന്റെ തലയ്ക്കു വെടിവെച്ചു കൊല്ലാൻ ഗാർഡിന് ആജ്ഞ നൽകിയിട്ടുണ്ട്”: ദൃഢനിശ്ചയത്തോടെ അമറുള്ള സലേ
Next articleഡസൻകണക്കിന് അമേരിക്കക്കാർക്ക്‌ യു.എസ് സൈന്യം എയർപോർട്ടിനകത്തേക്ക് പ്രവേശനം നിഷേധിച്ചു : വാർത്ത പുറത്തു വിട്ട് റഷ്യൻ ടൈംസ്