ബൈഡൻ യു.എസിലേയ്ക്ക് കടത്തി വിട്ടത് 1.6 ലക്ഷം അനധികൃത കുടിയേറ്റക്കാരെ : വോട്ടുബാങ്ക് രാഷ്ട്രീയം തിരിച്ചടിക്കുമെന്ന് ജനം

0

വാഷിങ്ങ്ടൺ: മാർച്ച്‌ മുതൽ ബൈഡൻ യു.എസിലേയ്ക്ക് കടത്തി വിട്ടത് 1.6 ലക്ഷം അനധികൃത കുടിയേറ്റക്കാരെയാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ. അന്ന് മുതൽ ഒരു ദിവസം, ഏകദേശം നൂറ്റി ഇരുപതോളം അനധികൃത കുടിയേറ്റക്കാരെ ബൈഡൻ ഭരണകൂടം രാജ്യത്തേക്ക് കടത്തി വിട്ടുവെന്ന് വ്യക്തമാക്കുന്ന രേഖകൾ ഫോക്സ് ന്യൂസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

കൂടുതൽ വോട്ടുകൾ നേടാനായി ഡെമോക്രാറ്റിക് പാർട്ടി നീക്കങ്ങൾ നടത്തുന്നുണ്ട് എന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഈ വാർത്ത പുറത്തു വന്നത്. അതേസമയം, ഡെമോക്രാറ്റിക്ക് പാർട്ടിയുടെ വോട്ടുബാങ്ക് രാഷ്ട്രീയം പാർട്ടിക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് രാജ്യത്തെ ജനങ്ങൾ അഭിപ്രായപ്പെടുന്നത്.

Google search engine
Previous article‘ഭാരതീയർ ഐക്യത്തോടെ നിലകൊള്ളണം’: വിജയദശമി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് മോഹൻ ഭാഗവത്
Next articleദുർഗാ പൂജയിൽ ക്ഷേത്രം ആക്രമിച്ചവരെ പിടികൂടി തക്ക ശിക്ഷ നൽകും : ഉറപ്പ് നൽകി ഷെയ്ഖ് ഹസീന