‘ഭാരതീയർ ഐക്യത്തോടെ നിലകൊള്ളണം’: വിജയദശമി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് മോഹൻ ഭാഗവത്

0

ന്യൂഡൽഹി: വിജയദശമി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്.  എല്ലാ ഭാരതീയരും ഐക്യത്തോടെ നിലകൊള്ളണമെന്നും സാഹോദര്യം ഉറപ്പാക്കാൻ ഉത്സവങ്ങൾ ഒരുമിച്ച് കൊണ്ടാടണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. നാഗ്പൂരിൽ ആർ.എസ്.എസിന്റെ വിജയദശമി ആഘോഷ പരിപാടികൾക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ആരാധനകൾക്കും ഭാരതത്തിൽ സ്വാതന്ത്ര്യമുണ്ടെന്നും സർസംഘചാലക് വിശദമാക്കി.  ധാർമിക ബോധം വീടുകളിൽ നിന്ന് ഉയർന്നുവരണമെന്നും സമാജത്തിന്റെയും രാജ്യത്തിന്റെയും ഉന്നതിക്ക് വേണ്ടിയിട്ടാണ് സംഘം നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതലമുറ രാജ്യത്തിന്റെ ചരിത്രം അറിയണമെന്നും ഒട്ടേറെപ്പേരുടെ ത്യാഗത്തിന്റെ ഫലമായിട്ടാണ് സ്വാതന്ത്ര്യം ലഭിച്ചതെന്നും സർസംഘചാലക് മോഹൻ ഭാഗവത് വ്യക്തമാക്കി.

Google search engine
Previous articleപ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി : വിദ്യാഭ്യാസ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് സി.പി.എം എംഎൽഎമാർ
Next articleബൈഡൻ യു.എസിലേയ്ക്ക് കടത്തി വിട്ടത് 1.6 ലക്ഷം അനധികൃത കുടിയേറ്റക്കാരെ : വോട്ടുബാങ്ക് രാഷ്ട്രീയം തിരിച്ചടിക്കുമെന്ന് ജനം