ഭാര്യയുടെ ക്രൂരതയും അവഗണനയും : 20 കൊല്ലത്തിനു ശേഷം ഡിവോഴ്സ് ലഭിച്ച ഭർത്താവ് 25 ലക്ഷം പിഴയടയ്ക്കണമെന്ന് സുപ്രീം കോടതി

0

ന്യൂഡൽഹി: ഡിവോഴ്സിന് അപേക്ഷിച്ച ഭർത്താവ് നഷ്ടപരിഹാരമായി ഭാര്യക്ക് 25 ലക്ഷം രൂപ നൽകണമെന്ന് വിധിച്ച് സുപ്രീം കോടതി. ഭാര്യയുടെ ക്രൂരതയും അവഗണനയും ചൂണ്ടിക്കാട്ടി ഡൈവോഴ്സ് അപേക്ഷിച്ച ബംഗാൾ സ്വദേശിയായ ഭർത്താവിനോടാണ് പിഴയടക്കാൻ കോടതി വിധിച്ചത്.

പണം കെട്ടാൻ രണ്ടുമാസം സമയം നൽകിയത് കേവലം രണ്ടു മാസമാണ്. പോലീസ് ഉദ്യോഗസ്ഥനായ ഇയാൾ 1997-ലാണ് വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള വൈകാരിക ബന്ധം നിർജീവമായിരിക്കുന്നെന്ന് നിരീക്ഷിച്ച കോടതി ബന്ധം തുടർന്നു പോകുന്നതിൽ അർത്ഥമില്ലെന്ന് വിധിക്കുകയായിരുന്നു.

നഷ്ടപരിഹാരം ചോദിച്ചു ഭാര്യ നൽകിയ പെറ്റീഷൻ പണമടച്ചു കഴിഞ്ഞാൽ പിൻവലിക്കപ്പെടുമെന്നും കോടതി പ്രഖ്യാപിച്ചു. ജസ്റ്റിസുമാരായ എൽ.നാഗേശ്വരറാവു, ബി.ആർ ഗവായ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

Google search engine
Previous articleമുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് പണി കിട്ടുന്നത് സിഖുകാർക്ക് : താലിബാനോടുള്ള ദേഷ്യത്തിന്റെ ഇരയാകുമെന്ന് ഭയന്ന് അമേരിക്കൻ സിഖ് സമൂഹം
Next article“ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമായ രാജ്യം ഞങ്ങളെ പഠിപ്പിക്കണ്ട” : യു.എന്നിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ