ഭീകരർക്ക് രക്ഷയില്ല : ബിഎസ്എഫിന്റെ അധികാരപരിധി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ

0

ന്യൂഡൽഹി : അതിർത്തി സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാര പരിധി വർധിപ്പിച്ച് കേന്ദ്ര സർക്കാർ. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തി സംസ്ഥാനങ്ങളായ അസം, ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് കേന്ദ്രം ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയിട്ടുള്ളത്. ഇത് പ്രകാരം, മൂന്നു സംസ്ഥാനങ്ങളിലെ രാജ്യാന്തര അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ അകത്തേക്ക് പരിശോധന നടത്താനും, അറസ്റ്റ് ചെയ്യാനും ബിഎസ്എഫിന് സാധിക്കും.

നേരത്തെ, രാജ്യാന്തര അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ വരെ പരിശോധന നടത്താനാണ് ബിഎസ്എഫിന് അധികാരം ഉണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ കടുത്ത എതിർപ്പുമായി വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. പഞ്ചാബും പശ്ചിമബംഗാളുമാണ് തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തിയത്. ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് സംസ്ഥാനങ്ങൾ ആരോപിച്ചു.

Google search engine
Previous articleകോവിഡ് ബാധയ്ക്ക് പുറമേ പനിയും : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ
Next articleപ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി : വിദ്യാഭ്യാസ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് സി.പി.എം എംഎൽഎമാർ