മക്ഡൊണാൾഡ്സ് ഫുഡ് ജീവിതകാലം മുഴുവൻ സൗജന്യമായി വേണോ ? : ഗോൾഡ് കാർഡിനെപ്പറ്റി അറിയാം

0

ലോകപ്രശസ്ത ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്ഡൊണാൾഡ്സിനെപ്പറ്റി അറിയാത്തവരുണ്ടാവില്ല. ഒരു വട്ടം കഴിച്ചാൽ കാലാകാലം ആ രുചി നാവിൻ തുമ്പത്തുണ്ടാകും. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള നഗരങ്ങളിൽ ഈ ആഗോള ഫാസ്റ്റഫുഡ് ഭീമൻ തന്റെ ഫ്രാഞ്ചൈസികൾ തുറന്നിട്ടുണ്ട്.

ഒരു വട്ടമെങ്കിലും മക്ഡൊണാൾഡ്സ് കഴിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ, ജീവിതകാലം മുഴുവൻ സൗജന്യമായി മക്ഡൊണാൾഡ്സ് ലഭിക്കുമെങ്കിലോ? കൊള്ളാം അല്ലേ..? സംഗതി നടക്കും, പക്ഷേ, നിങ്ങൾ ഒരു ഗോൾഡ് കാർഡ് ഉടമയായിരിക്കണമെന്ന് മാത്രം.
മക്ഡൊണാൾഡ്സ് കമ്പനി നേരിട്ട് ഇഷ്യു ചെയ്യുന്ന ഒരു കാർഡ് ആണ് ഗോൾഡ് കാർഡ്. ഇത് കയ്യിലുള്ള വ്യക്തിക്ക് ജീവിതകാലം മുഴുവൻ ലോകത്തിന്റെ ഏതു കോണിലുള്ള മക്ഡൊണാൾഡ്സ് റസ്റ്റോറന്റിൽ നിന്നും ജീവിതകാലം മുഴുവൻ മക്ഡൊണാൾഡ്സ് മീൽ സൗജന്യമായി ലഭിക്കും.

നിലവിൽ, ഹോളിവുഡ് താരം റോബ് ലോ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, കോടീശ്വരനായ ബിസിനസ് മാഗ്നെറ്റ് വാറൻ ബഫറ്റ് എന്നിവരുടെ കൈയ്യിൽ മാത്രമാണ് ഗോൾഡ് കാർഡ് ഉള്ളത്. ലോകത്തെവിടെ പോയാലും ഇവർക്ക് ഭക്ഷണം സൗജന്യമാണ്. ഇനി നിങ്ങൾ അത്രയ്ക്ക് പ്രശസ്തനല്ലെങ്കിലും സാരമില്ല കേട്ടോ. സാധാരണക്കാർക്കായി മക്ഡൊണാൾഡ്സ്
ഒരു പ്രത്യേക ഓഫർ ഇറക്കിയിരുന്നു.

2020-ലാണ് കമ്പനി ഈ ഓഫർ ആദ്യമായി പുറത്തിറക്കിയത്. മക്ഡൊണാൾഡ്സ് ആപ്പ് വഴി ഏതെങ്കിലും ഒരു ഫുഡ് ഓർഡർ ചെയ്യുന്നവരിൽ നിന്നും നറുക്കിട്ടെടുക്കുന്ന 10 പേർക്ക് വിഐപി ഗോൾഡ് കാർഡ് സമ്മാനമായി ലഭിക്കും. ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആഴ്ചയിൽ ഓരോ മക്ഡൊണാൾഡ്സ് മീൽ ആണ്. അതും, ജീവിതകാലം മുഴുവൻ ലോകത്തിന്റെ ഏതു കോണിലുള്ള മക്ഡൊണാൾഡ്സ് റസ്റ്റോറന്റിൽ നിന്നും! 2021 ആഗസ്റ്റ് മാസത്തിലും കമ്പനി ഈ ഓഫർ പുറത്തിറക്കിയിരുന്നു. ഈ വർഷത്തിലും, ആഗസ്റ്റ് മാസമാവാൻ കാത്തിരിക്കുകയാണ് മക്ഡൊണാൾഡ്സ് ആരാധകർ.

Google search engine
Previous article‘ഇതാ ഒന്ന് ചുംബിച്ചോളൂ’ : സ്ഥിരം വിമർശകയ്ക്കു നേരെ പട്ടിയുടെ പൃഷ്ഠം ഉയർത്തിക്കാട്ടി യു.എസ് ഗവർണർ
Next article‘സർക്കാർ ചിലവിൽ മതപഠനം നടത്തണ്ട’ : മദ്രസകൾ വിദ്യാലയങ്ങളാക്കിയ നടപടി ശരിവെച്ച് ഹൈക്കോടതി