മണിപ്പൂർ ഭീകരാക്രമണം : ഉത്തരവാദിത്വം ഏറ്റെടുത്ത് നാഗാ, മണിപ്പൂർ ഭീകരസംഘടനകൾ

0

ഇംഫാൽ: മണിപ്പൂരിൽ സൈനികർക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് നാഗാ,മണിപ്പൂർ ഭീകരസംഘടനകൾ. മണിപ്പൂരിലെ കുപ്രസിദ്ധ വിഘടനവാദി സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും മണിപ്പൂർ നാഗാഫ്രണ്ടുമാണ് ആസാം റൈഫിൾസ് സൈനികരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

ഇന്ന് രാവിലെ പത്തു മണിയോടെയാണ് ചുരാചന്ദ്പൂർ ജില്ലയിൽ ആസാം റൈഫിൾസിനു നേരെ ഭീകരാക്രമണമുണ്ടായത്. വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ,46 ആസാം റൈഫിൾസ് കമാൻഡർ വിപ്ലബ് ത്രിപാഠിയും ഭാര്യയും മകനുമാണ് കൊല്ലപ്പെട്ടത്. ഇവരെക്കൂടാതെ, വാഹനത്തിൽ ഉണ്ടായിരുന്ന നാല് ജവാന്മാർ കൂടി വീരമൃത്യു വരിച്ചു.

Google search engine
Previous article“ഉക്രൈനിൽ തൊട്ടുകളിക്കേണ്ട.! തിരിച്ചടിക്കും” : നാറ്റോ സൈനിക വിന്യാസത്തിന് ശക്തമായ താക്കീത് നൽകി പുടിൻ
Next articleത്രിപുരയിൽ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടുവെന്ന വ്യാജപ്രചാരണവുമായി രാഹുൽ ഗാന്ധി : ആഞ്ഞടിച്ച് ബിജെപി