“മതംമാറുകയോ ജനിക്കുന്ന കുട്ടിയെ ക്രിസ്ത്യാനിയാക്കുകയോ വേണമെന്ന് ആവശ്യം”: പള്ളി വികാരിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് പള്ളിവികാരിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്. പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ മതം മാറ്റവുമായി ബന്ധപ്പെട്ട് മർദ്ദനമേറ്റ മിഥുൻ കൃഷ്ണനാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിട്ടുള്ളത്. മതം മാറുകയോ അല്ലെങ്കിൽ ജനിക്കുന്ന കുട്ടിയെ ക്രിസ്തു മതത്തിൽ ചേർക്കാമെന്ന് ഉറപ്പു നൽകുകയോ ചെയ്യണം എന്ന് പള്ളി വികാരി ആവശ്യപ്പെട്ടതായി മിഥുൻ പോലീസിൽ മൊഴി നൽകി.

അരയത്തുരുത്തി ഓൾ സെയിന്റ്സ്‌ പള്ളി വികാരി ജോസഫ് പ്രസാദിനെതിരെയാണ്‌ മിഥുൻ മൊഴി നൽകിയിട്ടുള്ളത്. പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ ഭാര്യ ദീപ്തിയുടെ സഹോദരൻ തല്ലിച്ചതച്ച മിഥുൻ കൃഷ്ണൻ, ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. മിഥുന് മർദ്ദനമേറ്റ സംഭവത്തിൽ ഈ പള്ളി വികാരിയും പ്രതിയാണ്. രജിസ്റ്റർ വിവാഹത്തിന് പിന്നാലെ പള്ളിയിൽ വച്ച് വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് പള്ളി വികാരി ജോസഫ് പ്രസാദ് മിഥുനോട് മതം മാറാൻ ആവശ്യപ്പെട്ടത്.

Google search engine
Previous articleദീപാവലി ജമ്മു കശ്മീരിൽ : സൈനികർക്കൊപ്പം ആഘോഷങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Next article“ആദ്യം നിശ്ചയിച്ചിരുന്നത് ഫാരഡേ, പിന്നീട് അരക്കോടി നൽകി പേരു മാറ്റി” : ടെസ്‌ല കമ്പനിയുടെ കേൾക്കാത്ത കഥകൾ