മതപരിവർത്തനത്തിന് തിരിച്ചടി : ക്രിസ്ത്യൻ പള്ളിയിൽ കയറി ഭജന നടത്തി ബജ്റംഗ്ദൾ

0

ബംഗളുരു: മതപരിവർത്തനം നടത്തിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, ഹുബ്ലിയിലെ ക്രിസ്ത്യൻ ദേവാലയത്തിൽ ഭജന നടത്തി ഹിന്ദു സംഘടനകൾ. ഞായറാഴ്ചയാണ്‌, ബജ്റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവർത്തകർ പള്ളിയിൽ കയറി പ്രാർത്ഥനയും ഭജനയും നടത്തിയത്.

പള്ളിയിലെ പാസ്റ്റർ മതപരിവർത്തനം നടത്തുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു സംഘടകളിലെ പ്രവർത്തകർ ദേവാലയത്തിൽ കയറി പ്രാർത്ഥന നടത്തിയത്. അതേസമയം, പള്ളിയിലെ പാസ്റ്റർ സോമു അവരാധിയെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രാദേശിക ബിജെപി എംഎൽഎ  അരവിന്ദ് ബെല്ലാഡ് രംഗത്ത് വന്നിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ ഹിന്ദു സംഘടനകൾ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.

Google search engine
Previous articleതിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബെറിഞ്ഞ് ഡ്രഗ് മാഫിയ: രണ്ടു പേർ പിടിയിൽ
Next articleട്വിറ്ററിന്റെ “ലിബറൽ” പുറംപൂച്ച് വീണ്ടും പുറത്ത് : ബംഗ്ലാദേശിലെ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച ഇസ്കോൺ അക്കൗണ്ട് റിമൂവ് ചെയ്തു