മലബാറിലെ മതഭ്രാന്തന്മാരെ ചൂണ്ടിക്കാട്ടിയത് ശരിപക്ഷമെന്ന ഫേസ്ബുക്ക് കൂട്ടായ്മ: വിവാദമായ ഹാഷ്ടാഗ് വിപ്ലവത്തിന്റെ ഉറവിടം ഇതാണ്

0

കൊച്ചി: ചരിത്രത്തെ അപനിർമ്മിച്ചുയർത്തിയ ഒരു നൂറ്റാണ്ട് മുൻപത്തെ കൂട്ടക്കൊലയ്ക്ക് നൽകിയിരുന്ന സ്വാതന്ത്ര്യ സമരത്തിന്റെ മൂടുപടം അഴിഞ്ഞു വീണ ഞെട്ടലിലാണ് ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾ. 1921-ൽ, തുർക്കി ഖലീഫ സ്ഥാനഭ്രഷ്ടനായ പശ്ചാത്തലത്തിൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയെ നൂറു വർഷം ചരിത്രം പേരു ചൊല്ലി വിളിച്ചത് ജന്മിമാർക്കും ബ്രിട്ടീഷുകാർക്കുമെതിരെ നടന്ന മലബാർ കലാപമെന്നാണ്. പിന്നീട് വന്ന തലമുറകളും പാർശ്വവൽക്കരിക്കപ്പെട്ട പാഠപുസ്തകങ്ങളിലൂടെ നാടിനെ നടുക്കിയ കൂട്ടക്കൊലകളെ സ്വാതന്ത്ര്യ സമരമെന്ന് പേരു ചൊല്ലി വിളിച്ചു. എന്നാൽ, അങ്ങനെയല്ലെന്നും, മലബാറിൽ നടന്നത് കൃത്യമായ പദ്ധതികളോടെ ആസൂത്രണം ചെയ്യപ്പെട്ട ഹിന്ദു വംശഹത്യയാണെന്നും ഇന്ന് ഭാരതമൊട്ടാകെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ഭാരതമൊട്ടാകെ കാട്ടുതീ പോലെ പടർന്നു പിടിച്ച, പിൽക്കാലത്ത് ഈ രാഷ്ട്രത്തെ കീറിമുറിച്ച മുസ്ലിം മതരാഷ്ട്രവാദത്തിന്റെ ബീജാവാപം നടന്നത് മലബാറിലാണ്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള വാരിയൻകുന്നത്ത് കുഞ്ഞമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മലബാറിൽ അവർക്കെതിരെയുള്ള സംഘടിതമായ കൂട്ടക്കൊല നടന്നത്. വാരിയംകുന്നന്റെ പിതാവിനെയും അയാളുടെ ഏതാണ്ടെല്ലാ ബന്ധുക്കളെയും 1894-ൽ നടന്ന കലാപത്തിൽ പങ്കെടുത്തതിന് വെടിവെച്ചു കൊല്ലുകയോ അല്ലെങ്കിൽ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. അതേ സ്വഭാവം നിലനിർത്തിയിരുന്ന വാരിയംകുന്നൻ, സമാനചിന്താഗതിക്കാരായ മത ഭ്രാന്തന്മാരെ സംഘടിപ്പിച്ച ശേഷം മലബാറിലെ ഹിന്ദുക്കൾക്കെതിരെ കനത്ത അക്രമം അഴിച്ചു വിട്ടു. വീടുകളിൽ, രാപകലില്ലാതെ അതിക്രമിച്ചു കയറിയ ഇസ്ലാമിക ഭീകരർ ഹൈന്ദവ കുടുംബങ്ങളെ കൂട്ടത്തോടെ മതപരിവർത്തനം ചെയ്യുകയും അതിനു വഴങ്ങാത്തവരെ കിണറുകളിൽ കൊന്നു തള്ളുകയും ചെയ്തു. സ്ത്രീ ജനങ്ങളെ മുഴുവൻ ക്രൂരമായി ബലാത്സംഗം ചെയ്യുകയും അതിനുശേഷം വധിക്കുകയും ചെയ്തു. തെരുവുകളിലെ പാതയോരങ്ങളിൽ, കഴുത്ത് അരിഞ്ഞു തള്ളപ്പെട്ട സ്ത്രീകളുടെ വെട്ടിപ്പിളർന്ന വയറിൽ നിന്നും ഗർഭസ്ഥ ശിശുക്കൾ പുറത്തേക്കു തുറിച്ചു നിൽക്കുന്ന ചോര മരവിപ്പിക്കുന്ന കാഴ്ചകളെക്കുറിച്ച് ആനി ബസന്റടക്കമുള്ള ദേശീയ നേതാക്കൾ അക്കാലത്തെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആനി ബസന്റ്, ഡോക്ടർ അംബേദ്കർ, ദിവാൻ ബഹദൂർ സി.ഗോപാലൻ നായർ, എച്ച്. വി ശേഷാദ്രി, ചരിത്രകാരനായ ഡോക്ടർ എം.ജി.എസ് നാരായണൻ, വിഖ്യാതനായ ആർ.സി മജുംദാർ, മഹാകവി രവീന്ദ്രനാഥ ടാഗോർ മുതൽ സാക്ഷാൽ മഹാത്മാഗാന്ധി വരെയുള്ളവർ ആ കാലഘട്ടത്തിൽ നടന്ന പൈശാചികമായ ആക്രമണങ്ങളെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, പിന്നീട് വന്ന കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് സംയുക്ത സർക്കാരുകൾ അതിനൊക്കെ കടകവിരുദ്ധമായി ഇക്കാര്യം ജനങ്ങളിൽ നിന്നും മറച്ചു പിടിച്ചു. കൂലിയെഴുത്തുകാരായ ചരിത്രകാരന്മാരുടെ സഹായത്തോടെ അവർ ഹിന്ദുസ്ഥാനിൽ നടന്ന ഹിന്ദു കൂട്ടക്കൊലയെ വെള്ളപൂശി.

ഗുജറാത്ത് കലാപത്തിന്റെ പത്തിരട്ടിയിലധികം പേർ കൊല്ലപ്പെട്ട മലബാറിലെ ഹിന്ദു വംശഹത്യ രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെടണമെന്നുള്ള ഒരു കൂട്ടം യുവാക്കളുടെ ദൃഢനിശ്ചയത്തിന്റെ ഫലമായി, മാപ്പിളലഹളയുടെ നൂറാം വർഷത്തിൽ അവർ സംഘടിതമായി ശബ്ദമുയർത്തി. ഫേസ്ബുക്ക് കൂട്ടായ്മയായ “RightWing/ ശരിപക്ഷം” എന്ന ഗ്രൂപ്പിൽ നുണകളുടെ അപനിർമ്മിതികൾ പൊളിച്ചടുക്കാനുള്ള തീരുമാനങ്ങൾ ഉയർന്നു. മലബാറിലെ മാപ്പിള കലാപത്തിൽ, മുസ്ലിം ഭീകരർ ഇസ്ലാമിലേക്ക് മതം മാറാൻ വിസമ്മതിച്ചവരുടെ തല കുന്തത്തിൽ കോർത്തു നടന്ന കഥകളും, ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിൽ മാംസക്കഷണങ്ങൾ തൂക്കിയിട്ട കഥകളും അവർ പുതു തലമുറയ്ക്ക് പറഞ്ഞു കൊടുത്തു. അന്ന് മലബാറിൽ നിന്നും പ്രാണനും വാരിപ്പിടിച്ചു കൊണ്ടോടിയ മുത്തശ്ശൻമാരുടെ കഥയറിയുന്ന രണ്ടാമത്തെ തലമുറ എല്ലാറ്റിനും സാക്ഷ്യം പറഞ്ഞു.

ഇന്ത്യയുടെ വൈസ്രോയിയായിരുന്ന റീഡിങ്ങിന്റെ പത്നിയായിരുന്ന ആലീസിന് മലബാറിലെ സ്ത്രീകൾ സമർപ്പിച്ച നിവേദനം, പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടുവെന്ന് 1922-ൽ കഴ്സൺ പ്രഭു ബ്രിട്ടീഷ് പാർലമെന്റിൽ സമർപ്പിച്ച സ്റ്റേറ്റ്മെന്റ്, കാലത്ത് മലബാറിലെ പോലീസ് സൂപ്രണ്ടായിരുന്ന ആർ.എച്ച് ഹിച്കോക്കിന്റെ ഔദ്യോഗിക രേഖകൾ മുതലായ ശക്തമായ തെളിവുകളടക്കം ഒരു സംഘം യുവാക്കൾ സത്യം വിളിച്ചു പറഞ്ഞപ്പോൾ, വിശകലന ശേഷിയുള്ള മൂന്നാമത്തെ തലമുറയും തങ്ങളുടെ പൂർവ്വികർ അനുഭവിച്ച കൊടും ക്രൂരതയുടെ ചരിത്രം തിരിച്ചറിഞ്ഞു.

ശക്തമായ ഭൂരിപക്ഷം നയിക്കുന്ന കാപട്യങ്ങൾക്കെതിരെ പൊരുതാൻ ചെറിയൊരു സംഘത്തിന് കഴിയുമോയെന്നത്, ഒരു മാറ്റം അനിവാര്യമായ എല്ലാ സന്ദർഭങ്ങളിലും ലോകത്ത് ആദ്യമുയർന്നു വരുന്ന സംശയമാണ്. എന്നാൽ, ഇങ്ങനെയേ ഉണ്ടായിട്ടുള്ളൂവെന്നതാണ് സത്യം. ഭൂമിയിൽ മാറ്റം സൃഷ്ടിച്ചിട്ടുള്ളത്, വ്യവസ്ഥിതി കീഴ്മേൽ മറിച്ചിട്ടുള്ളത് എക്കാലത്തും ലക്ഷ്യബോധമുള്ള, കഠിനപരിശ്രമശാലികളായ ഒരു ചെറുകൂട്ടം യുവാക്കൾ മാത്രമാണ്! ഇവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മലബാർ ഹിന്ദു വംശഹത്യ നടന്ന് കൃത്യം ഒരു നൂറ്റാണ്ടു തികയുന്ന വേളയിൽ, ഇവർ തുടങ്ങിവച്ച ഹാഷ്ടാഗുകൾ ട്വിറ്ററിൽ ചെറിയൊരു സമയത്തിനുള്ളിൽ ട്രെൻഡിങ്ങിൽ രണ്ടാമതെത്തി. ഒരു സിനിമയുടെ പെയ്ഡ് പ്രൊമോഷനും രക്ഷാബന്ധനും ട്രെൻഡിംഗ് ആയി നിന്നപ്പോഴാണിങ്ങനെ ഒരു വിഷയം ഇന്ത്യയാകമാനം ഏറ്റെടുത്തതെന്നോർക്കണം.
അരലക്ഷത്തോളം ട്വീറ്റുകൾ കൊണ്ട് നിറഞ്ഞ ട്വിറ്ററിലെ പ്രക്ഷോഭങ്ങൾ ഇന്ത്യൻ ഗവൺമെന്റിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. ഒരു തലമുറയുടെ കൂട്ടക്കുരുതിയുടെ രക്തക്കറകൾ പുരണ്ട ഡിജിറ്റൽ പോസ്റ്ററുകളിലൂടെ, മിത്രം എന്ന ഫേസ്ബുക്ക് പേജ് റൈറ്റ് വിംഗ് ഗ്രൂപ്പിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വന്നു.

മുൻപ് സർക്കാർ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പേരുകൾ ഉൾപ്പെടുത്തിയ നിഘണ്ടു 5 വാല്യങ്ങളായി പുറത്തിറക്കുകയുണ്ടായി. അതിൽ, അഞ്ചാമത്തെ വാല്യത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും രക്തസാക്ഷികളുടെ കൂടെ ഈ മാപ്പിളഭീകരരെയും ഉൾപ്പെടുത്താൻ ഹിസ്റ്ററി കൗൺസിലിലെ ചില തല്പരകക്ഷികൾക്ക് സാധിച്ചു. എന്നാൽ, ഇത് മനസ്സിലാക്കിയ പ്രസ്തുത ഫേസ്ബുക്ക് കൂട്ടായ്മയും അനേകം ചരിത്രവിദ്യാർത്ഥികളും ഇതിനെ എതിർത്ത് പ്രധാനമന്ത്രിയ്ക്ക് എഴുതിയതിനാൽ അഞ്ചാം വാല്യം തന്നെ പിൻവലിക്കുകയും, വിശദമായ പഠനത്തിന് ഒരു മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു.

അങ്ങനെ, വിശദമായ പഠനത്തിന്റെ ഫലമായി, സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും മലബാറിലെ 387 മാപ്പിള ഭീകരരുടെ പേരുകൾ കേന്ദ്രസർക്കാർ വെട്ടി മാറ്റിയ വാർത്ത ആഗസ്റ്റ് 22 ന് പുറത്തു വന്നു. നൂറുവർഷം മുൻപ് ആഗസ്റ്റ് 22 ന് മലബാറിൽ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ച് പതിനായിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയതിന്റെ നൂറാം വാർഷികത്തിൽ അതിനോടനുബന്ധിച്ച് ട്വിറ്റർ ക്യാമ്പെയിൻ നടക്കുമ്പോൾ തന്നെ ഈ വാർത്തവന്നത് ഇരട്ടി മധുരമായി. മതവെറി മൂത്ത് കലാപം നടത്തിയതിന് ബ്രിട്ടീഷുകാരാൽ കൊല്ലപ്പെട്ട ആലി മുസ്‌ലിയാർ, വാരിയംകുന്നത്ത് ഹാജി എന്നീ മതഭ്രാന്തരുടെ പേരുകൾ ആയിരക്കണക്കിന് ആത്മാവുകളെ പരിഹസിച്ചു കൊണ്ട് ഇനി രക്തസാക്ഷികളുടെ പട്ടികയിൽ ഇടം പിടിക്കില്ല. ചരിത്രപരമായ ഈ തീരുമാനം നടന്നത് കൂട്ടക്കൊല നടന്ന് കൃത്യം ഒരു നൂറ്റാണ്ടിന് ശേഷം മറ്റൊരു ആഗസ്റ്റ് 22-നാണെന്ന ആകസ്മികത, കാലത്തിന്റെ കയ്യൊപ്പായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.

രണ്ട് തലമുറകളെ തെറ്റിദ്ധരിപ്പിച്ച, മേൽക്കു മേലുള്ള നുണയുടെ കോട്ടകൾ ചിതറിത്തെറിപ്പിച്ചു കൊണ്ട്, സത്യത്തിന്റെ പരമപ്രഭ പുറത്തു വന്നിരിക്കുന്നു. ഒരു ശതാബ്ദത്തിന് ശേഷം, സ്വധർമ്മത്തിൽ മുറുകെപ്പിടിച്ചതിന് ക്രൂരമായി കൊല്ലപ്പെട്ട മലബാറിലെ നിരപരാധികളുടെ ആത്മാവുകൾക്ക് മോക്ഷം ലഭിക്കുകയാണ്.

സത്യമേവ ജയതേ.!

Google search engine
Previous articleഗതികെട്ട് തെരുവിലിറങ്ങി അഫ്ഗാൻ ജനത: 40 താലിബാനികളെ വധിച്ചു, പിടിച്ചെടുത്തത് മൂന്ന് ജില്ലകൾ
Next articleതാൻ മർദിച്ച ഡ്രൈവർക്ക് രാഖി കെട്ടണമെന്ന് ലക്നൗവിലെ പെൺകുട്ടി : ആവശ്യം യുപി പോലീസ് കേസെടുത്തതിന് പിന്നാലെ