‘മലബാർ ഡ്രിൽ’: രണ്ടാം ഘട്ട നാവികാഭ്യാസത്തിന് തുടക്കമായി

0

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും സംയുക്തമായി നടത്തുന്ന രണ്ടാം ഘട്ട നാവികാഭ്യാസം ബംഗാൾ ഉൾക്കടലിൽ ആരംഭിച്ചു. സമുദ്ര മേഖലയിലെ പൊതുവായ വെല്ലുവിളികൾ നേരിടുന്നതിൽ 4 നാവികസേനകളുടെയും സന്നദ്ധതയും ശേഷിയും വെളിപ്പെടുത്തുന്നതാണ് നാവികാഭ്യാസ പ്രകടനം. ഒന്നാം ഘട്ട പരിശീലനം നടന്ന പശ്ചാത്തലത്തിൽ ഇത് നീരീക്ഷിക്കുന്നതിനായി ചൈന ചരക്കു കപ്പലുകളും അന്തർവാഹിനികളും ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചതായി  റിപ്പോർട്ടുകളുണ്ടായിരുന്നു.

ചൈനീസ് സൈനിക ആക്രമണ ഭീഷണിയുള്ള ഇന്ത്യ – പസഫിക് മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയാണ് മലബാറിലെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത അഭ്യാസം 1992ലാണ് ആരംഭിച്ചത്. പിന്നീട്  ജപ്പാനും ഓസ്ട്രേലിയയും അഭ്യാസത്തിൽ പങ്കെടുക്കുകയായിരുന്നു.

Google search engine
Previous articleഇന്ത്യ- ചൈന യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും : പ്രകോപനവുമായി ചൈനീസ് പത്രം
Next article‘സവർക്കർ ദേശീയവാദി’: ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്