‘മഹാമനസ്കരായ രാജ്യങ്ങൾ’ ദാനം ചെയ്യുന്നത് കാലാവധി കഴിഞ്ഞ ഡോസുകൾ : പ്രതിമാസം നശിച്ചു പോകുന്നത് 10 കോടിയിലധികം വാക്സിനുകൾ

0

വാഷിംഗ്ടൺ: കോവിഡ് വാക്സിൻ ദാനം ചെയ്യുന്ന രാഷ്ട്രങ്ങളുടെ മഹാമനസ്കതയുടെ മറുവശം പുറത്ത്. കാലാവധി കഴിഞ്ഞതോ, കാലാവധി തീരാൻ വളരെ കുറച്ച് സമയം മാത്രം ബാക്കിയുള്ളതോ ആയ കോവിഡ വാക്സിനുകളാണ് മിക്ക രാജ്യങ്ങളും ദാനം ചെയ്യുന്നത്.

ദശലക്ഷക്കണക്കിന് ഡോസുകളാണ് പലയിടത്തും കെട്ടിക്കിടക്കുന്നത്. ഈ കള്ളത്തരം മനസ്സിലായ, ദരിദ്രരെങ്കിലും അഭിമാനികളായ രാഷ്ട്രങ്ങൾ ഇപ്പോൾ ദാനമായി കിട്ടുന്നത് സ്വീകരിക്കുന്നില്ല. വ്യാഴാഴ്ച ഐക്യരാഷ്ട്ര സംഘടന വെളിപ്പെടുത്തിയത്, ഡിസംബർ മാസത്തിൽ മാത്രം ഇപ്രകാരം ദരിദ്ര രാഷ്ട്രങ്ങൾ നിരസിച്ച 10 കോടി വാക്സിനുകൾ കെട്ടികിടക്കുന്നുവെന്നാണ്.

കഴിഞ്ഞ മാസം, നൈജീരിയ പത്തു ലക്ഷത്തിലധികം കോവിഡ് വാക്സിനുകൾ നശിപ്പിച്ചു കളയുന്നത് ലോകം ശ്രദ്ധിച്ചിരുന്നു. എന്നാൽ, പ്രമുഖ വിദേശ മാധ്യമങ്ങൾ അത് മറ്റൊരു രീതിയിലാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് കാലാവധി കഴിഞ്ഞതാണെന്നടക്കമുള്ള കാര്യങ്ങൾ വെളിച്ചത്തു വന്നത്. ലോകാരോഗ്യ സംഘടന ഇപ്രകാരം ചെയ്യുന്നതിന്റെ അധാർമികതയെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.

Source : WION NEWS

Google search engine
Previous articleമൊസാദ് ആയുധധാരികളായ കൊലയാളി ഡോൾഫിനുകളെ പരിശീലിപ്പിച്ചയക്കുന്നു : അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ്
Next articleഅമേരിക്കൻ രാസായുധമായ ഏജന്റ് ഓറഞ്ചിന്റെ പാർശ്വഫലങ്ങൾ വേട്ടയാടുന്നു : 60 വർഷത്തിനു ശേഷവും വിയറ്റ്നാം നരകയാതനയിൽ