മാലാഖയായി ഡി മരിയ : ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അർജന്റീന

0

മാരക്കാന: ഫുട്ബോൾ ലോകം കാത്തിരുന്ന സ്വപ്ന പോരാട്ടത്തിനൊടുവിൽ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അർജന്റീന. ഇരുപത്തി രണ്ടാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയാണ്‌ അർജന്റീനയുടെ വിജയഗോൾ നേടിയത്. ഇതോടെ കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന യുറഗ്വായുടെ നേട്ടത്തിന് ഒപ്പമെത്താൻ അർജന്റീനക്കായി.

1993-ന് ശേഷമുള്ള അർജന്റീനയുടെ കിരീട നേട്ടമാണിത്. മാത്രമല്ല, ടീമിന്റെ പതിനഞ്ചാം കോപ്പ അമേരിക്ക കിരീടമാണ് അർജന്റീന കരസ്ഥമാക്കിയത്. 2004 -ലും 2017-ലും ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് കിരീടം ഉയർത്തിയ ബ്രസീലിന് ഇത്തവണ ആ പ്രകടനം പ്രവർത്തിക്കാൻ സാധിച്ചില്ല.

Google search engine
Previous articleകശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ വധിച്ച് സൈന്യം
Next articleക്രിപ്റ്റോ കറൻസിയെന്ന പേടിസ്വപ്നം : യു.എസ് ഡോളർ യുഗം അവസാനിക്കുന്നു