മാവോയിസ്റ്റ് ഭീകരർ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നു : ഏറ്റവുമധികം ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്‌ സംസ്ഥാനങ്ങളിൽ

0

ന്യൂഡൽഹി: ജാർഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകൾ കുട്ടികൾക്ക് സായുധ പരിശീലനം നൽകുന്നതായി കേന്ദ്രസർക്കാർ. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ചതിന് ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും സുരക്ഷാ സേനയുടെ നീക്കങ്ങൾ മുൻകൂട്ടി അറിയിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോകസഭയിൽ വ്യക്തമാക്കി. രാജ്യത്ത് ഇവരുടെ ആക്രമണത്തിൽ സാധാരണ പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നത് കുറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2015-ൽ, മാവോയിസ്റ്റുകളുടെ ആക്രമണം നേരിടുന്നതിനായി മോദി സർക്കാർ പ്രത്യേക ദേശീയ നയവും ആക്ഷൻ പ്ലാനും സ്വീകരിച്ചിരുന്നു. ഇതിനു വേണ്ടി സേനകളുടെ ആധുനികവത്ക്കരണത്തിനുൾപ്പെടെ വലിയ പിന്തുണയാണ് സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രസർക്കാറുകൾ നൽകുന്നതെന്നും അദ്ദേഹം വിശദമാക്കി. ജാർഖണ്ഡിൽ, മാവോയിസ്റ്റ് ബുദ്ധേശ്വർ ഒറോണിനെ കൊലപ്പെടുത്തിയെന്നും ബിഹാറിൽ കോല യാദവിനെ അറസ്റ്റ് ചെയ്തുവെന്നും വിശാഖപട്ടണത്ത് 6 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Google search engine
Previous articleരത്നഗിരിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബസ്റ്റാൻഡ് ഒന്നടങ്കം മുങ്ങി : നരകയാതനയിൽ മഹാരാഷ്ട്ര
Next articleഅപ്പോളോ അഫയർ : ഇസ്രായേൽ യു.എസിൽ നിന്നും യുറേനിയം മോഷ്ടിച്ച കഥ