‘താഴെത്തട്ടിലുള്ള പാവങ്ങളുമായി സമ്പർക്കമില്ലാത്ത പാർട്ടി’ : മിക്ക സംസ്ഥാനങ്ങളും കോൺഗ്രസിനെ തൂത്തുവാരി പുറത്തിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0

ഡൽഹി: പാർലമെന്റിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖം നന്നല്ലാത്തതിന് കോൺഗ്രസ് കണ്ണാടിയെറിഞ്ഞു പൊട്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1972നു ശേഷ, പശ്ചിമ ബംഗാളിൽ ഒരിക്കലും കോൺഗ്രസ് അധികാരത്തിൽ വന്നിട്ടില്ല. അഴിമതിയുടെ കഥകൾ മനസ്സിലായ മിക്ക സംസ്ഥാനങ്ങളും കോൺഗ്രസിനെ തൂത്തുവാരി പുറത്തിട്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡിന്റെ രാഷ്ട്രീയത്തിൽ കോൺഗ്രസ് അതിരു കടക്കുന്നു. അവർ രാജ്യത്തുടനീളം രോഗം പകരണമെന്നാണ് ആഗ്രഹിച്ചത്. ഈ മഹാമാരി ഒരവസരമായി കരുതി തന്റെ പ്രതിച്ഛായ തകർക്കാമെന്ന് കോൺഗ്രസ് കരുതി, എന്നാൽ താൻ അതിനെ അതിജീവിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘കോൺഗ്രസ് എക്കാലത്തും ഇന്ത്യയിലെ പാവങ്ങളെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. അടിസ്ഥാന വർഗ്ഗവുമായി സമ്പർക്കം ഇല്ലാത്തതിനാൽ അവർക്ക് രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥയറിയില്ല. ജനങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ ബിജെപി സർക്കാർ വികസന പദ്ധതികൾ ആവിഷ്കരിച്ചു.’ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Google search engine
Previous articleഫ്രഞ്ച് മുസ്‌ലിങ്ങളെ മതമൗലികവാദത്തിൽ നിന്നും മുക്തരാക്കും : മതനിയമങ്ങൾ പൊളിച്ചടുക്കാൻ സർക്കാർ സമിതി
Next article‘നിയമമനുസരിച്ച് മാത്രം മുന്നോട്ടു പോകും’ : ഭരണഘടന ഭഗവത് ഗീതയെന്ന് കർണ്ണാടക ഹൈക്കോടതി