“മുസ്ലിങ്ങൾ ഇന്ത്യൻ എയർഫോഴ്സിൽ ചേരരുത്” : അവിശ്വാസികൾക്കു വേണ്ടി യുദ്ധം ചെയ്യുന്നത് ഹറാമെന്ന് ഇസ്ലാമിക പണ്ഡിതൻ

0

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾ ഇന്ത്യൻ എയർഫോഴ്സിൽ ചേരരുതെന്ന പ്രഖ്യാപനവുമായി ഇസ്ലാമിക പണ്ഡിതൻ. സൗദി അറേബ്യയിലെ മത പണ്ഡിതനായ അസിം അൽ ഹക്കീമാണ് പ്രകോപനപരമായ ഈ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ്, ഒരു ചോദ്യത്തിന് ഉത്തരം പറയുന്ന വേളയിൽ, മുസ്ലിങ്ങൾ ഇന്ത്യൻ എയർഫോഴ്സിൽ ചെയ്യരുതെന്ന് ഹക്കീം പറഞ്ഞത്. ഇതിന്റെ കാരണം വ്യക്തമാക്കാൻ ഹക്കീം തയ്യാറായില്ലെങ്കിലും, അവിശ്വാസികളും കാഫിറുകളുമായവർക്ക് വേണ്ടി യുദ്ധം ചെയ്യുന്നത്, ഇസ്ലാമിക വിശ്വാസപ്രകാരം ഹറാമാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ ചൂണ്ടിക്കാട്ടിയത്. ഹലാൽ മാഗ്വിർ എന്നയാൾ, ” ഇന്ത്യൻ എയർഫോഴ്സിൽ ചേരാൻ പാടുമോ.?” എന്ന് ട്വിറ്ററിൽ ചോദിച്ച ചോദ്യത്തിന്റെ ഉത്തരമായാണ് ഇസ്ലാമിക മതപണ്ഡിതന്റെ ഈ പ്രസ്താവന.

Google search engine
Previous articleഭീകരർക്ക് വരാനിരിക്കുന്നത് നല്ലകാലം : കശ്‍മീരിൽ വിന്യസിക്കുന്നത് 5 കമ്പനി സൈന്യത്തെ
Next article“ഉക്രൈനിൽ തൊട്ടുകളിക്കേണ്ട.! തിരിച്ചടിക്കും” : നാറ്റോ സൈനിക വിന്യാസത്തിന് ശക്തമായ താക്കീത് നൽകി പുടിൻ