മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് പണി കിട്ടുന്നത് സിഖുകാർക്ക് : താലിബാനോടുള്ള ദേഷ്യത്തിന്റെ ഇരയാകുമെന്ന് ഭയന്ന് അമേരിക്കൻ സിഖ് സമൂഹം

0

വാഷിംഗ്ടൺ: അമേരിക്കയിലെ അൽ-ഖ്വയ്ദ ഭീകരാക്രമണത്തിനു ശേഷം സിക്കുകാർ ശിക്ഷ അനുഭവിക്കുകയാണെന്ന് വ്യക്തമാക്കി സിഖ് സംഘടന. സിക്കുകാരുടെ തലപ്പാവ്, താടി എന്നിവയെല്ലാം ഇസ്ലാമിക തീവ്രവാദികളുമായി സാമ്യമുള്ളതിനാൽ ഇവരെ ലക്ഷ്യം വയ്ക്കുകയാണെന്നും ഇതിനു പിന്നിൽ ബ്രിട്ടീഷുകാരുടെ വർണ്ണ വിവേചന മനോഭാവമാണെന്നും സംഘടന പ്രസ്താവിച്ചു. സിഖ് വംശജരായ കുട്ടികൾക്ക്‌ നേരെ മാർക്കറ്റുകളിൽ നിന്നും സ്കൂളുകളിൽ നിന്നും വംശീയാധിക്ഷേപവും ഉണ്ടായിട്ടുണ്ട്.

നിരന്തരമായ പരിശ്രമങ്ങൾക്ക് ശേഷം സിഖ് സമൂഹം രാഷ്ട്രീയപരമായും സാങ്കേതികപരമായും സമൂഹത്തിൽ അവരുടെ അവകാശങ്ങൾ നേടിക്കൊണ്ടിരിക്കുകയാണെന്ന് സംഘടന അറിയിച്ചു. 9/11 തീവ്രവാദ ആക്രമണത്തിന് ശേഷം യുകെയിൽ സിഖ് വിരുദ്ധ അജണ്ട നടപ്പിലാക്കുകയാണെന്ന് സിക്ക് ഫെഡറേഷൻ അംഗമായ അമൃക് സിംഗ് വ്യക്തമാക്കി. ആക്രമണമുണ്ടായ നാൾ മുതൽ വിവേചനങ്ങളും ആക്രമണങ്ങളും സിക്കുകാർ നേരിടുകയാണെന്ന് പറഞ്ഞ സിംഗ്, ഇനിയിപ്പോൾ താലിബാൻ വീണ്ടും ശക്തമായതിനാൽ, അതിന്റെ പ്രത്യാഘാതം കൂടി സിഖ് സമൂഹം നേരിടേണ്ടി വരുമെന്നും ആശങ്ക പ്രകടിപ്പിച്ചു.

Google search engine
Previous articleജോൺ ഹോനായി ഇനിയില്ല : നടൻ റിസബാവ അന്തരിച്ചു
Next articleഭാര്യയുടെ ക്രൂരതയും അവഗണനയും : 20 കൊല്ലത്തിനു ശേഷം ഡിവോഴ്സ് ലഭിച്ച ഭർത്താവ് 25 ലക്ഷം പിഴയടയ്ക്കണമെന്ന് സുപ്രീം കോടതി