മൂന്നാം തരംഗം! മരണത്തിൽ വൻവർധന : ലോകാരോഗ്യ സംഘടനയുടെ അലർട്ട്

0

ജനീവ: ജൂലൈ 19 മുതൽ 25 വരെ കോവിഡ് മരണങ്ങളിൽ വൻ തോതിൽ വർദ്ധനവുണ്ടായതായി ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ). ഈ ആഴ്ചയിൽ 21 ശതമാനമായിരുന്നു മരണ നിരക്ക്. തെക്കു കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളിലും അമേരിക്കയിലുമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

നേരത്തെ, കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട്‌ ചെയ്തിരുന്നു. അതേസമയം, ലോകത്ത് കോവിഡ് കേസുകളിൽ വൻ വർദ്ധനവുണ്ട്. ജൂലൈ 19 മുതൽ 25 വരെ ലോകത്ത് 3.8 മില്ല്യൺ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുൻ ആഴ്ചകളെ സംബന്ധിച്ച് ഈ ആഴ്ചയിൽ 8 ശതമാനത്തോളം കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്.

Google search engine
Previous articleജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി : ട്വിറ്ററിൽ ഫോളോവേഴ്സ് ഏഴു കോടി കവിഞ്ഞു
Next articleപോക്സോ ചട്ടം ലംഘിച്ച് രാഹുൽ ഗാന്ധി: നടപടി ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ