മൃതദേഹത്തിൽ നിന്നും സ്വർണമാലയും പഴ്‌സും മൊബൈൽ ഫോണും “കർഷക സമരക്കാർ”
അടിച്ചു മാറ്റി : ലഖിംപൂർ ഖേരിയിലെ കൂട്ടക്കൊലയുടെ കഥ മാറുന്നു

0

ലക്നൗ: ലഖിംപൂർ ഖേരിയിലെ ബിജെപി പ്രവർത്തകരുടെ ക്രൂരമായ കൊലപാതകത്തിനു ശേഷം “കർഷക സമരക്കാർ” മൃതദേഹത്തിൽ നിന്നും വാച്ചും പഴ്സും മൊബൈൽ ഫോണും മോഷ്ടിച്ചതായി പരാതി.

ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന് കൊല്ലപ്പെട്ട ബിജെപി അനുഭാവിയായ ശുഭം മിശ്രയുടെ മൃതദേഹത്തോടാണ് അക്രമികൾ ഈ ക്രൂരത ചെയ്തത്. ശുഭം മിശ്രയുടെ പിതാവ് വിജയ് മിശ്ര പോലീസിന് നൽകിയ പരാതിയിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. തന്റെ പുത്രന്റെ വാച്ചും പഴ്സും മൊബൈൽ ഫോണും നഷ്ടപ്പെട്ടതായി പരാതിയിൽ വിജയ് പരാമർശിക്കുന്നു.

ബൻവീർപൂരിൽ നടന്ന ഗുസ്തി മത്സരം കാണാൻ വേണ്ടി പോയതായിരുന്നു ശുഭം മിശ്രയും ഡ്രൈവർ ഹരിഓം മിശ്രയും. മുഖ്യാതിഥിയെ സ്വീകരിക്കാൻ വേണ്ടി പോകുന്ന വഴിക്ക് അക്രമികൾ ഇവരുടെ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. നിയന്ത്രണംവിട്ട് വാഹനം മറിയുന്നതും ഇരുവരെയും അക്രമികൾ അടിച്ചു കൊല്ലുന്നതും നേരിട്ട് കണ്ടുവെന്ന് ദൃക്സാക്ഷികളായ ആശിഷ്, ലവ്കുശ് എന്നിവർ മൊഴി നൽകിയിട്ടുണ്ട്.

Google search engine
Previous articleഫ്യുമിയോ കിഷിദ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി
Next articleദുബായ് ഷെയ്ഖ് മുഹമ്മദ് ഭാര്യയുടെ ഫോൺ ഹാക്ക് ചെയ്യാൻ ഉപയോഗിച്ചതും പെഗാസസ് : അന്വേഷണ റിപ്പോർട്ട്