“മെയ്ക്ക് താലിബാൻ ഗ്രേറ്റ് എഗെയ്ൻ” : ചിരി പടർത്തി യു.എസിലെ പൊതുസ്ഥലങ്ങളിൽ ബൈഡന്റെ ഫ്ലെക്സുകൾ

0

ന്യൂയോർക്ക്: അമേരിക്കയിലെ ജനങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പൊതുസ്ഥലങ്ങളിൽ ജോ ബൈഡന്റെ ഫ്ലെക്സ് ബോർഡുകൾ. താലിബാൻ വേഷവിധാനത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒരു റോക്കറ്റ് ലോഞ്ചറും പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് അമേരിക്കയിൽ നിരവധി സ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ടത് .”മെയ്ക്ക് താലിബാൻ ഗ്രേറ്റ് എഗെയ്ൻ” എന്ന മുദ്രാവാക്യവും ബൈഡനെ പരിഹസിച്ചു കൊണ്ട് ബോർഡുകളിൽ എഴുതിയിട്ടുണ്ട് .

പെൻസിൽവാനിയയിലെ മുൻ സെനറ്റർ ജോൺ വാഗ്നറാണ് പല സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് എന്നാണ് പ്രാഥമിക വിവരം. ഭരണകൂടത്തോടുള്ള പ്രതിഷേധം അറിയിക്കാനാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പൂർണ്ണമായി പിന്മാറിയതോടെ രാജ്യം താലിബാൻ ഭീകരരുടെ കൈകളിലായിരുന്നു. ഇതേ തുടർന്ന്, സമാനതകളില്ലാത്ത ക്രൂരതകളാണ് രാജ്യത്തുടനീളം നടക്കുന്നത്. വീടുകളിൽ കയറി പ്രായപൂർത്തിയായ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയും, എതിർക്കുന്നവരെ വെടിവെച്ചു കൊല്ലുകയുമാണ് ഭീകരർ ചെയ്യുന്നത്. അഫ്ഗാനിസ്ഥാൻ പൗരൻമാരുടെ ഈ ദുരവസ്ഥയ്ക്ക് കാരണം ബൈഡൻ ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് ലോകവ്യാപകമായി അഭിപ്രായമുണ്ട്. മുൻ യു.എസ് ഭരണാധികാരികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

Google search engine
Previous articleചൈനയുടെ റാങ്കിംഗിൽ ലോകബാങ്ക് തലവന്മാർ കൃത്രിമം കാട്ടിയെന്ന് കണ്ടെത്തി : ആഗോള സംഘടനകളിലുള്ള ഷീ ജിൻ പിംഗിന്റെ നിയന്ത്രണം കണ്ട് ഞെട്ടി ലോകം
Next articleയു.എസ്- ഓസ്ട്രേലിയ ആണവ അന്തർവാഹിനി കരാർ : പ്രകോപിതരായി ചൈന, പിന്നിൽ നിന്നു കുത്തിയെന്ന് ഫ്രാൻസ്