മൊഡേണ വാക്സിന്റെ ആദ്യ ബാച്ച് ഉടൻ ഇന്ത്യയിലെത്തും : വാക്സിൻ ഇന്ത്യയിലെത്തുന്നത് കോവാക്സ് പദ്ധതി പ്രകാരം

0

ന്യൂഡൽഹി: അമേരിക്കയിൽ വികസിപ്പിച്ച മൊഡേണ വാക്സിന്റെ ആദ്യ ബാച്ച് ഉടൻ ഇന്ത്യയിലെത്തും. ഇന്ത്യയിൽ മൊഡേണ വാക്സിൻ ഉപയോഗിക്കാൻ നേരത്തെ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) അനുമതി നൽകിയിരുന്നു.

മൊഡേണ വാക്സിൻ ഇന്ത്യയിലെത്തുന്നത് ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) കോവാക്സ് പദ്ധതി പ്രകാരമാണ്. ആദ്യ ബാച്ചിൽ എത്ര ഡോസ് വാക്സിൻ ഉണ്ടാകുമെന്ന കാര്യം വ്യക്തമല്ല. മൊഡേണ വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യൻ മരുന്ന് നിർമാതാക്കളായ സിപ്ലയാണ്‌.

Google search engine
Previous article2 കോടിയിലധികം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ : കേസെടുത്ത് ക്രൈംബ്രാഞ്ച്
Next articleഇസ്ലാം മതപരിവർത്തന മാഫിയയെ പൊളിച്ചടുക്കി എൻഫോഴ്‌സ്‌മെന്റ്: റെയ്ഡിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ