മൊസാദിന് കനത്ത തിരിച്ചടി : 15 ചാരന്മാരുടെ വിവരങ്ങൾ പുറത്തുവിട്ട് തുർക്കി

0

അങ്കാറ: ഇസ്രയേലി ചാരസംഘടനയായ മൊസാദിനു വേണ്ടി പ്രവർത്തിച്ചിരുന്ന 15 ചാരന്മാർ തുർക്കിയിൽ അറസ്റ്റിൽ. ഇവരുടെ ഫോട്ടോകൾ തുടങ്ങിയ വിവരങ്ങൾ തുർക്കി ഗവൺമെന്റ് പുറത്തുവിട്ടു. കഴിഞ്ഞ ഒക്ടോബർ ഏഴാം തീയതിയാണ് ഇവർ പിടിയിലായതെങ്കിലും, ഇപ്പോഴാണ് വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. പലസ്തീനിയൻ വിദ്യാർഥികൾ എപ്രകാരമാണ് തുർക്കി സർവ്വകലാശാലകളിൽ അഡ്മിഷൻ നേടുന്നതെന്നും, ഏതൊക്കെ രീതിയിലാണ് തുർക്കി ഗവൺമെന്റ് ഇവർക്ക് പിന്തുണ നൽകുന്നതെന്നുമാണ് പ്രധാനമായും ഇവർ നിരീക്ഷിച്ചിരുന്നത്.

തുർക്കിയുടെ ആഭ്യന്തര സുരക്ഷാ സംഘടനയായ നാഷണൽ ഇന്റലിജൻസ് ഓർഗനൈസേഷനിലെ 200 ഉദ്യോഗസ്ഥരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഇവർ പിടിയിലാകുന്നത്. ഒരു വർഷത്തോളം ഇവരെ നിരീക്ഷിച്ചതിനു ശേഷമാണ് പ്രവർത്തനങ്ങൾ വിലയിരുത്തി ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തത്. റൊമേനിയൻ തലസ്ഥാനമായ ബുക്കറെസ്റ്റ്, കെനിയയുടെ തലസ്ഥാന നഗരമായ നെയ്റോബി എന്നിവിടങ്ങളിൽ നിന്നുമാണ് ഇവർക്ക് മേലുദ്യോഗസ്ഥർ ആജ്ഞകൾ നൽകിയിരുന്നതെന്ന് തുർക്കി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ചിലർ, ക്രൊയേഷ്യ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലുള്ള മൊസാദ് ഏജന്റുമാരുമായും ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ, ഇസ്രായേൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നിലവിൽ,ഏറ്റവും മികച്ച ചാരസംഘടനകളിലൊന്നായ മൊസാദിന് പിഴവ് സംഭവിക്കില്ല അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ്. അതുകൊണ്ടു തന്നെ,മൊസാദിന്റെ പ്രതികരണമെന്താണെന്നറിയാൻ ലോകരാഷ്ട്രങ്ങൾ ആകാംക്ഷാപൂർവ്വം ഉറ്റുനോക്കുകയാണ്.

Google search engine
Previous articleസാധാരണക്കാരനെ വിവാഹം ചെയ്ത് ജപ്പാൻ രാജകുമാരി : രാജപദവിയിൽ നിന്ന് പുറത്താക്കി കുടുംബം
Next articleഫേസ്ബുക്ക്‌ ഇനിമുതൽ “മെറ്റ” : പേരുമാറ്റിയെന്ന പ്രഖ്യാപനവുമായി മാർക്ക് സുക്കർബർഗ്