മൊസാദ് ആയുധധാരികളായ കൊലയാളി ഡോൾഫിനുകളെ പരിശീലിപ്പിച്ചയക്കുന്നു : അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ്

0

ഗാസ: ഇസ്രയേലി ചാരസംഘടനയായ മൊസാദ്, ഡോൾഫിനുകളെ പരിശീലിപ്പിച്ച് കൊലയാളികളാക്കി മാറ്റി കടലിലിറക്കുന്നുവെന്ന അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ്. ആയുധധാരികളായ ഇത്തരം ഡോൾഫിനുകൾ കൊലപാതകം നടത്താൻ മിടുക്കരാണെന്നും ഹമാസ് വ്യക്തമാക്കി.

ഹമാസിന്റെ നാവിക വിഭാഗമായ ഫ്രോഗ്മാൻ കമാൻഡോസിനെ വകവരുത്തുകയെന്ന ലക്ഷ്യവുമായാണ് മൊസാദിന്റെ സമർത്ഥമായ ഈ നീക്കം. ഇത്തരത്തിലുള്ള ഒരു ഡോൾഫിൻ, ഗാസാ തീരത്ത് വച്ച് തങ്ങളുടെ കമാൻഡോകളെ തുരത്തിയോടിച്ചുവെന്നും അവർ വെളിപ്പെടുത്തി. എന്നാൽ, ഏത് ഓപ്പറേഷനിൽ ആയിരുന്നു സംഭവിച്ചതെന്ന് ഹമാസ് പുറത്തു വിട്ടില്ല.

https://twitter.com/JoeTruzman/status/1480630102345936901?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1480630102345936901%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.wionews.com%2Fworld%2Fisraels-mossad-trained-killer-dolphins-to-attack-fighters-hamas-444154

‘കൊലയാളി സയണിസ്റ്റ് ഡോൾഫിനുകൾ’ എന്നറിയപ്പെടുന്ന ഇവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രതിരോധ വിദഗ്ധനായ ജോ ട്രൂസ്മാൻ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. മാരകമായ ആയുധം ധരിച്ച അത്തരത്തിലൊരു ഡോൾഫിനിൽ നിന്നും പിടിച്ചെടുത്ത ഒരു പ്രത്യേക ആയുധവും ട്വിറ്ററിലെ വീഡിയോയിൽ കാണാൻ സാധിക്കും. ഇതെന്താണെന്നോ പ്രവർത്തിക്കുന്ന രീതി എങ്ങനെയാണെന്നോ ഉള്ള വിവരങ്ങൾ ഹമാസ് പുറത്തു വിട്ടിട്ടില്ല. 2015 മുതൽക്കേ ഇത്തരം ഡോൾഫിനുകൾ ഇസ്രയേലി സൈന്യത്തിൽ ഉണ്ടെന്നും അറബ് മാധ്യമമായ അൽ ഖുദ്സ് റിപ്പോർട്ട് ചെയ്യുന്നു.

Google search engine
Previous article‘ഐ ലവ് പാകിസ്ഥാൻ’ : കോഴിക്കോട് സൂപ്പർമാർക്കറ്റിൽ ‘രാജ്യസ്നേഹ’ ബലൂണുകൾ
Next article‘മഹാമനസ്കരായ രാജ്യങ്ങൾ’ ദാനം ചെയ്യുന്നത് കാലാവധി കഴിഞ്ഞ ഡോസുകൾ : പ്രതിമാസം നശിച്ചു പോകുന്നത് 10 കോടിയിലധികം വാക്സിനുകൾ