മ്യാന്മാറിലെ സ്ഥിതി ഗുരുതരം : രാജ്യം സംഘർഷാവസ്ഥയിലെന്ന് യു.എൻ

0

നെയ്പിഡോ: മ്യാന്മാറിന്റെ ഭരണം സൈന്യം ഏറ്റെടുത്തതോടെ രാജ്യം കൂടുതൽ സംഘർഷാവസ്ഥയിലാണെന്ന് യു.എൻ. മ്യാന്മാറിലെ യു.എൻ നയതന്ത്ര പ്രതിനിധി ക്രിസ്റ്റി ബർണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ തിരികെ ലഭിക്കണമെന്നും, അല്ലാത്ത പക്ഷം രാജ്യം നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സൈന്യത്തിന്റെ ഭരണം  ആരംഭിച്ചതോടെ 1,180 പേർ കൊല്ലപ്പെട്ടതായും ക്രിസ്റ്റി ചൂണ്ടിക്കാട്ടി. രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ഫലം എതിരായതിനെ തുടര്‍ന്ന് മ്യാന്മാറിലെ പട്ടാള ഭരണകൂടം സ്റ്റേറ്റ് ഓഫ് കൗൺസിലർ  പദവിയിലിരുന്ന ഓങ് സാൻ സൂചി​യെയും പ്രസിഡന്‍റ് വിന്‍ മിന്‍ടിനെയും തടവിലാക്കിയിരുന്നു. ഇതിനു ശേഷം രാജ്യത്തിന്റെ ഭരണം സൈന്യം  ഏറ്റെടുക്കുകയായിരുന്നു.

Google search engine
Previous articleകുതന്ത്രങ്ങൾ മെനഞ്ഞ് മമത : ലക്ഷ്യമിടുന്നത് ഗോവ
Next articleപ്രളയ‌ക്കെടുതി : കേരളത്തിന് 50,000 ടൺ അരി കൂടുതൽ അനുവദിച്ച് കേന്ദ്രസർക്കാർ.