യു.എസ് വീണു : ഇനി ചൈന ഏറ്റവും സമ്പന്ന രാഷ്ട്രം

0

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമെന്ന പദവി കൈയടക്കി ചൈന. ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന യു.എസിനെ പിന്തള്ളിയാണ് ചൈന മുന്നേറിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മക്കിൻസി ആൻഡ് കമ്പനി പുറത്തു വിട്ട പഠന റിപ്പോർട്ട് പ്രകാരമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം വിലയിരുത്തിയത്. 2000 തൊട്ട് 2020 വരെയുള്ള രണ്ട് ദശാബ്ദങ്ങളിലെ സാമ്പത്തിക വളർച്ച കണക്കാക്കിയാണ് മക്കിൻസി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ടു ദശാബ്ദം കൊണ്ട് 90 ട്രില്യൺ ഡോളറാണ് അമേരിക്കയുടെ സമ്പാദ്യം. എന്നാൽ, വെറും 7 ട്രില്യൺ ഡോളർ ഉണ്ടായിരുന്ന ചൈനയുടെ ഇപ്പോഴത്തെ ആസ്തി 120 ട്രില്യൺ ഡോളറാണ്.

1926-ൽ സ്ഥാപിതമായ മക്കിൻസി & കമ്പനി, ലോകത്തിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ സാമ്പത്തിക കൺസൾട്ടന്റാണ്.
ലോകരാഷ്ട്രങ്ങളുടെ ആകെ മൊത്തം ആസ്തി 514 ട്രില്യൻ ഡോളറാണെന്നും മക്കിൻസി
റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ, 68 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖലയിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

Google search engine
Previous articleഅസിലത ഗോഡ്സെ,അഥവാ ഹിമാനി സവർക്കർ : രണ്ട് പ്രശസ്ത കുടുംബങ്ങളെ കൂട്ടിയിണക്കിയ അഗ്നിപുഷ്പം
Next articleഇസ്ലാമിക് സ്റ്റേറ്റ് ഭ്രാന്തമായ വേഗത്തിൽ വ്യാപിക്കുന്നു : അഫ്ഗാനെ കൈവെടിഞ്ഞാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് യു.എൻ