യു.പി ഉൽഖനനം : ഗുപ്ത കാലഘട്ടത്തിലെ ശേഷിപ്പുകൾ കണ്ടെത്തി

0

ലക്‌നൗ: ഉത്തർപ്രദേശിലെ എറ്റ ജില്ലയിൽ നിന്ന് ഗുപ്ത കാലഘട്ടത്തിലെ ശേഷിപ്പുകൾ കണ്ടെടുത്ത് പുരാവസ്തു വകുപ്പ്. ഗുപ്ത കാലഘട്ടത്തിലെ ചവിട്ടുപടികളും 2 തൂണുകളുമാണ് കണ്ടെടുത്തിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ഇവിടെ നടത്തിയ ഉൽഖനനത്തിൽ ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ പുരാവസ്തു വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന്, ഈ പ്രദേശം പുരാവസ്തു വകുപ്പാണ് സംരക്ഷിച്ചിരുന്നത്.

അന്ന് കണ്ടെടുത്ത തൂണുകളിൽ, ശക്തനായ ഗുപ്ത ഭരണാധികാരിയായിരുന്ന കുമാരഗുപ്തനെ കുറിച്ച് രേഖപ്പെടുത്തിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ സംഖ് ലിപിയിലാണ് അദ്ദേഹത്തെക്കുറിച്ച് എഴുതിയിരുന്നത്. പിന്നീട് നടത്തിയ ഉൽഖനനത്തിലൂടെയാണ് വീണ്ടും ഗുപ്ത കാലഘട്ടത്തിലെ ശേഷിപ്പുകൾ കണ്ടെത്തിയത്. ഇനിയും ഈ പ്രദേശത്ത് ഉൽഖനനങ്ങൾ നടത്തുമെന്നും ലഭിച്ച തൂണുകളെ പറ്റി ആഴത്തിൽ പഠനം നടത്തുമെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി.

Google search engine
Previous articleജിന്നയുടെ ചിത്രം അലിഗഡ് സർവകലാശാലയിൽ നിന്നും മാറ്റണം : മോദിക്ക് രക്തം കൊണ്ട് കത്തെഴുതി ബിജെപി പ്രവർത്തകർ
Next articleഅഫ്ഗാൻ സൈനികന്റെ തലയറുത്ത് താലിബാൻ : ശിരസ്സ് ഉയർത്തിപ്പിടിച്ച് ആഘോഷം