രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും ഒരേ സമയം രണ്ട് കോവിഡ് വകഭേദങ്ങൾ: ഇന്ത്യയിൽ ഇതാദ്യം

0

ഗുവാഹത്തി: അസമിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച വനിത ഡോക്ടറിൽ ഒരേ സമയം കോവിഡിന്റെ രണ്ടു വകഭേദവും കണ്ടെത്തി. ഐസിഎംആറിന്റെ ദിബ്രുഗഡിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്ററിൽ നടത്തിയ പരിശോധനയിലാണ് ആൽഫ,ഡെൽറ്റ എന്നീ വകഭേദങ്ങൾ ഡോക്ടറിൽ സ്ഥിരീകരിച്ചത്. തൊണ്ടവേദന, ശരീരവേദന, ഉറക്കമില്ലായ്മ എന്നീ ലക്ഷണങ്ങളാണ് ഡോക്ടർക്ക് ഉണ്ടായിരുന്നത്.

ഇരട്ട വകഭേദങ്ങൾ ഒരാളിൽ വരുന്നത് അപകടകരമായ സാഹചര്യമാണ്. എന്നാൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ ഡോക്ടർ ആരോഗ്യവതിയാണെന്ന് റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരാളിൽ ഇരട്ട വകഭേദം റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ബ്രിട്ടൺ,ബ്രസീൽ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ ഒരാളിൽ ഇരട്ട വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Google search engine
Previous articleകൊന്നു തള്ളിയത് 139 കൊടും ക്രിമിനലുകളെ, പിടിച്ചെടുത്തത് 1,500 കോടിയുടെ സ്വത്ത് : കണക്കുകൾ പുറത്ത് വിട്ട് യോഗി സർക്കാർ
Next articleഡൽഹിയിലെ അഞ്ചേക്കർ ഭൂമി കയ്യേറി രോഹിങ്ക്യൻ മുസ്ലിങ്ങൾ : കെട്ടിടങ്ങൾ പൊളിച്ചടുക്കി യോഗിയുടെ ബുൾഡോസറുകൾ