രത്നഗിരിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബസ്റ്റാൻഡ് ഒന്നടങ്കം മുങ്ങി : നരകയാതനയിൽ മഹാരാഷ്ട്ര

0

ചിപ്ലൂൻ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ വെള്ളപ്പൊക്കം ദുരിതം വിതയ്ക്കുന്നു. ജില്ലയിലെ പ്രധാന നഗരമായ ചിപ്ലൂനിൽ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.

നഗരത്തിലെ പ്രധാന ബസ്റ്റാൻഡ് ഒന്നടങ്കം മുങ്ങിപ്പോയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. സംസ്ഥാന ബസ് സർവീസ് ആയ എം.എസ്.ആർ.ടി.സി ഡിപ്പോ ആണ് വെള്ളത്തിനടിയിലായത്. ടാങ്കിലെ കെട്ടിടങ്ങളുടെ മുകളിൽ പണി തീരാതെ നിന്നിരുന്ന കമ്പികൾ മാത്രമാണ് ഇപ്പോൾ ദൃശ്യമാകുന്നത്.

ഡിപ്പോയിലെ മാനേജർ രഞ്ജിത്ത് ഷിക്രെ ഒരു ദിവസത്തെ കളക്ഷൻ ആയ ഒൻപത് ലക്ഷം രൂപയുമായി പത്ത് മണിക്കൂറോളം മുങ്ങിപ്പോയ ബസ്സിനു മുകളിലിരുന്ന വാർത്ത രാജ്യവ്യാപകമായി ശ്രദ്ധയാകർഷിച്ചിരുന്നു.

Google search engine
Previous articleസാംസൺ ഓപ്‌ഷൻ : പരാജയമുറപ്പായാൽ സർവ്വസംഹാരത്തിനായുള്ള ഇസ്രായേലി ആക്രമണ പദ്ധതി
Next articleമാവോയിസ്റ്റ് ഭീകരർ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നു : ഏറ്റവുമധികം ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്‌ സംസ്ഥാനങ്ങളിൽ