“രാജ്യത്ത് വാക്സിനേഷൻ 100 കോടി പിന്നിട്ടു” : ഭാരതം കൈവരിച്ചത് അസാധാരണ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത്  വാക്സിനേഷൻ 100 കോടി പിന്നിട്ടത് ഓരോ ഇന്ത്യക്കാരുടെയും നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാക്സിൻ നൽകാൻ കഴിഞ്ഞുവെന്നും, ഇതിലൂടെ രാജ്യം അസാധാരണമായ നേട്ടം  കൈവരിച്ചുവെന്നും അദ്ദേഹം പ്രസ്താവിച്ചു. മഹാമാരിയെ രാജ്യം പരാജയപ്പെടുത്തുമെന്നും ഇന്ത്യ കൈവരിച്ച നേട്ടം നവഭാരതത്തിന്റെ പ്രതീകമാണെന്നും മോദി അറിയിച്ചു.

ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിളക്ക് കത്തിച്ചാലോ കൈ അടിച്ചാലോ കോവിഡ് പോകുമോ എന്ന്  പുച്ഛിച്ചവരുണ്ട്. എന്നാൽ, അതെല്ലാം ഭാരതത്തിന്റെ ഐക്യത്തിന് വേണ്ടിയിട്ടായിരുന്നുവെന്ന് മോദി വ്യക്തമാക്കി. ലോകം ഭാരതത്തെ ഫാർമ ഹബ്ബായി കാണുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

Google search engine
Previous articleചെങ്കോട്ടയിൽ ഒന്നര ടണ്ണിന്റെ ഏറ്റവും വലിയ ദേശീയ പതാകയുയരും : വാക്സിനേഷൻ 100 കോടി കവിഞ്ഞത് രാജ്യം ആഘോഷിക്കും
Next articleകുതന്ത്രങ്ങൾ മെനഞ്ഞ് മമത : ലക്ഷ്യമിടുന്നത് ഗോവ