“രാമനും കൃഷ്ണനും പരിഹസിക്കപ്പെടരുത് ” : പുരാണങ്ങളും ഇതിഹാസങ്ങളും സംരക്ഷിക്കാൻ നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി

0

അലഹബാദ് : ഭഗവാൻ ശ്രീരാമനെയും ശ്രീകൃഷ്ണനേയും പോലുള്ളവരും രാമായണം മഹാഭാരതം പോലെയുള്ള ഇതിഹാസങ്ങളും സംരക്ഷിക്കാൻ നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി.

പുരാണങ്ങളും ഇതിഹാസങ്ങളും ഭാരതത്തിന്റെ സാംസ്കാരിക സമ്പത്താണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് ഹത്രാസിലുള്ള ആകാശ് ജാദവ്‌ എന്ന യുവാവിനെ പേരുള്ള കേസിൽ വാദം കേൾക്കുകയായിരുന്നു കോടതിയുടെ ഈ പരാമർശം. കഴിഞ്ഞ പത്തു മാസമായി യുവാവ് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

രാഷ്ട്രത്തിന്റെ അഭിമാനവും പൈതൃകവുമായ കൃതികളെയും, വാല്മീകി,വേദവ്യാസൻ തുടങ്ങിയ ശ്രേഷ്ഠ വ്യക്തിത്വങ്ങളെയും അർഹമായ പരിഗണന നൽകി സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമം പാസാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Google search engine
Previous articleആഡംബര കപ്പലിലേക്ക് യുവതി മയക്കുമരുന്ന് കടത്തിയത് സാനിറ്ററി നാപ്കിനിൽ : ചിത്രങ്ങൾ പുറത്തു വിട്ട് എൻസിബി
Next articleകശ്മീരിലെ കൊലപാതകങ്ങളുടെ ലക്ഷ്യം വർഗീയ ഭിന്നിപ്പ് : വെളിപ്പെടുത്തലുമായി ലഫ്റ്റനന്റ് ജനറൽ