റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി : അന്വേഷണം ആരംഭിച്ച് ഫ്രാൻസ്

0

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ച് ഫ്രാൻസ്. അന്വേഷണം നടത്തുന്നത് ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസിന്റെ ഫിനാൻഷ്യൽ ക്രൈംബ്രാഞ്ച് ആണ്. വിമാന ഇടപാട് നടത്തിയത് കൂടിയ വിലയ്ക്കാണ് എന്ന ആരോപണങ്ങളിലാണ് അന്വേഷണം നടത്തുന്നത്.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയിലും നേരത്തെ അന്വേഷണം നടന്നിരുന്നു. എന്നാൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഫ്രാൻസിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഫ്രാൻസിൽ പ്രത്യേക ജഡ്ജിയുടെ നേതൃത്വത്തിൽ ജൂൺ 14 മുതൽ അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Google search engine
Next articleഎന്റെ ഗ്രാമം കുഞ്ഞു പാകിസ്ഥാനാണെന്ന് അഭിമാനത്തോടെ യുവാവ് : രാഷ്ട്രവിരുദ്ധ പരാമർശത്തിന് തൂക്കി അകത്തിട്ട് എംപി പോലീസ്