വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാണോ.? ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ ജയിലിലായേക്കാം

0

ന്യൂഡൽഹി: വാട്സ്ആപ്പ് നിത്യജീവിതത്തിന്റെ ഭാഗമായി തീർന്നിട്ട് ഒരുപാട് വർഷങ്ങളായി. നിങ്ങൾ നിരവധി വാട്സ്ആപ്പ് കൂട്ടായ്മകളിൽ അംഗവുമായിരിക്കും. എന്നാൽ, നിങ്ങൾ ഏതെങ്കിലും വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ സ്ഥാനം കൈകാര്യം ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അശ്രദ്ധമായി കൈകാര്യം ചെയ്താൽ ഒരുപക്ഷേ, നിങ്ങൾക്ക് തടവുശിക്ഷ വരെ സമ്മാനിക്കാൻ ഇക്കാര്യങ്ങൾ ഇടയാക്കും.

അഞ്ചു കാര്യങ്ങളാണ് വാട്സ്ആപ്പ് അഡ്മിന്മാർ ശ്രദ്ധിക്കേണ്ടത്.

1)രാജ്യവിരുദ്ധ പരാമർശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തരുത്. ഇത്തരത്തിലുള്ള പരാമർശങ്ങൾ ഗ്രൂപ്പുകളിലൂടെ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

2)ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പുകളിലൂടെ പങ്കുവെക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നതാണ് രണ്ടാമത്തെ നിർദ്ദേശം.

3)വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുകയോ, ക്രമസമാധാനം ലംഘിക്കാൻ ആഹ്വാനം ചെയ്യുകയോ ശ്രമിച്ചാൽ അവർക്കെതിരെ ഗുരുതര നടപടികൾ സ്വീകരിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു.

4)കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുന്നത് വളരെ ഗുരുതരമായ കുറ്റമാണ്. ഇത്തരം കണ്ടെന്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ എടുക്കുമെന്നും അഡ്മിൻമാർ അറിഞ്ഞിരിക്കുക.

5)വ്യാജവാർത്തകളും സന്ദേശങ്ങളും വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയാണെങ്കിൽ അവർക്കെതിരെ സൈബർ സെൽ മുഖേന കർശന നടപടിയെടുക്കുന്നതാണ്. ഇത്തരത്തിലുള്ള വാർത്തകൾ വാട്സപ്പിൽ ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ടെങ്കിൽ അഡ്മിന്മാർ ശ്രദ്ധിക്കണമെന്നും, അല്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നും നിയമനിർദേശങ്ങളിൽ വ്യക്തമായി പറയുന്നു.

Google search engine
Previous articleഅമേരിക്കൻ രാസായുധമായ ഏജന്റ് ഓറഞ്ചിന്റെ പാർശ്വഫലങ്ങൾ വേട്ടയാടുന്നു : 60 വർഷത്തിനു ശേഷവും വിയറ്റ്നാം നരകയാതനയിൽ
Next article‘അധികാരമുണ്ടായിരുന്നെങ്കിൽ, ഞാൻ ആദ്യം നിർത്തിക്കുക ഈ മതംമാറ്റുന്ന പരിപാടിയാണ്!’ : ആഞ്ഞടിച്ച് ബിജെപി അധ്യക്ഷൻ അണ്ണാമലൈ