വിസ്മയ കേസിൽ കിരൺ കുമാറിന് ജാമ്യമില്ല: ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

0

കൊല്ലം: വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിന്റെ ജാമ്യഹർജി കോടതി തള്ളി. ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ്‌ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കിരൺ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും. ഗാർഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് കിരണിനെതിരെ ചുമത്തിയിട്ടുള്ളത്.

കിരണിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരായി. കിരണിന്റെ ജാമ്യഹർജിയെ പ്രോസിക്ക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കിരണിന് വിസ്മയയുടെ മരണത്തിൽ പങ്കില്ലെന്ന് ജാമ്യഹർജിയിൽ ആവർത്തിച്ചു. നിലവിൽ നെയ്യാറ്റിൻകര സബ് ജയിലിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്‌ കിരൺ.

Google search engine
Previous articleസ്പുട്നിക് വാക്സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കും : പ്രതിവർഷം 100 മില്യൺ ഡോസ് നിർമ്മിക്കുമെന്ന് കേന്ദ്രസർക്കാർ
Next articleകൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ : സ്വയം വെടിവെച്ചതാണെന്നാണ് പോലീസ്