വീടുകളിൽ മൃഗങ്ങളെ വളർത്താൻ ലൈസൻസ് വേണം : പുതിയ ഉത്തരവുമായി ഹൈക്കോടതി

0

കൊച്ചി: വീടുകളിൽ മൃഗങ്ങളെ വളർത്താൻ ഇനിമുതൽ ലൈസൻസ് എടുക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി. ആറുമാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഉത്തരവിൽ സൂചിപ്പിച്ചിട്ടുള്ളത്. അടിമലത്തുറ ബീച്ചിൽ വളർത്തുനായയെ കൊലപ്പെടുത്തിയ സംഭവത്തിൽ നേരത്തെ കോടതി സ്വമേധയാ കേസെടുത്തിരുന്നു.

ഈ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത ശേഷമായിരിക്കണം ലൈസൻസ് എടുക്കേണ്ടത്. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പൊതുനോട്ടീസ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകണമെന്നും ഉത്തരവിലുണ്ട്.

Google search engine
Previous articleകോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി : 16 ന് മുഖ്യമന്ത്രിമാരുടെ യോഗം നടക്കും
Next article“പ്രഗ്നൻസി ബൈബിൾ” മതവികാരം വ്രണപ്പെടുത്തുന്നു: കരീനയ്ക്ക് എതിരെ പരാതി നൽകി ക്രൈസ്തവ സംഘടന