വുഹാനിലെ കോവിഡ് വൈറസ് ഗവേഷണം ഫണ്ട് ചെയ്തത് യു.എസ് : മേൽനോട്ടം വഹിച്ചത് ആന്റണി ഫൗച്ചിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

0

വാഷിംഗ്ടൺ: ചൈനയിലെ വുഹാനിൽ ലാബിൽ നടന്ന കോറോണ വൈറസ് പരീക്ഷണത്തിന് ഫണ്ട് ചെയ്തത് യുഎസാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.  ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന ” ഗുഹയിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്ത് : ആവരണങ്ങളും ഗൂഢാലോചനകളും നിഗൂഢ ഗവേഷണവും” എന്ന പുസ്തകത്തിലാണ് ചൈനീസ് ലാബിൽ നടന്ന പരീക്ഷണങ്ങളെക്കുറിച്ച് നിർണായകമായ വെളിപ്പെടുത്തലുകളുള്ളത്. വിഖ്യാത ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകനും അവാർഡ് ജേതാവുമായ ഷാറി മാർക്സൺ എഴുതുന്ന ബുക്ക് പ്രസിദ്ധീകരിക്കുന്നത് പ്രമുഖ അന്താരാഷ്ട്ര പ്രസാധകരായ ഹാർപ്പർ കോളിൻസാണ്.

ഗവേഷണത്തിന് മേൽനോട്ടം വഹിച്ചത് പ്രസിദ്ധ അമേരിക്കൻ ശാസ്ത്രജ്ഞനും  യു.എസ് പ്രസിഡന്റിന്റെ മുഖ്യ മെഡിക്കൽ അഡ്വൈസറുമായ ആന്റണി ഫൗച്ചിയാണെന്നും പുസ്തകം വെളിപ്പെടുത്തുന്നു. തിരിച്ചടി നേരിട്ടതിനെ തുടർന്ന്, സമാനമായ 22 മേഖലകളിലെ പരീക്ഷണങ്ങൾ അമേരിക്ക കഴിഞ്ഞവർഷം നിർത്തിവെച്ചതായി വൈറ്റ് ഹൗസ്  ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

2018-ലാണ് മാരകപ്രഹരശേഷിയുള്ള വൈറസുകളിൽ ചൈന സ്വകാര്യ ഗവേഷണം നടത്തുന്നതായി യു.എസിന്റെ ശ്രദ്ധയിൽപെട്ടത്. ഗ്ലോബൽ വൈറോം പ്രോജക്ടിന്റെ ചൈനീസ് പതിപ്പ് എന്ന് വിശേഷിപ്പിച്ച സ്വകാര്യ അന്വേഷണം യു.എസിന്റെ അറിവ് മേൽനോട്ടമോ ഇല്ലാതെയായിരുന്നു നടന്നിരുന്നത്. ചൈനീസ് ശാസ്ത്ര പ്രതിഭയായ ഷീ ഷെങ്‌ലിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം നടന്നിരുന്നത്. പിന്നീട്, ഇതിൽ യു.എസ് ഇടപെടലുണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല. എന്നാൽ, ഈ ശാസ്ത്രജ്ഞരെല്ലാം തന്നെ ടെക്സാസ് സർവകലാശാലയുടെ മെഡിക്കൽ ബ്രാഞ്ചിന് കീഴിൽ നിന്നും നേരിട്ട് പരിശീലനം ലഭിച്ചവരാണ്. പരിശീലനവും ഫണ്ടും യു.എസ് ലഭ്യമാക്കിയിരുന്നുവെങ്കിലും, വിരലിലെണ്ണാവുന്ന യു.എസ് ശാസ്ത്രജ്ഞർക്കു മാത്രമായിരുന്നു ലാബിലേക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത്.

വുഹാനിലെ ലാബിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ മഹാമാരിയായി മാറുകയും ആഗോള രാഷ്ട്രങ്ങളിൽ നിന്നെല്ലാമായി ഏതാണ്ട് അര കോടിയോളം ആൾക്കാരുടെ ജീവൻ അപഹരിക്കുകയും ചെയ്തു.

Google search engine
Previous articleലൈംഗിക തൊഴിലാളികളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലും: പോൺ സൈറ്റുകളിൽ നിന്നും ലിസ്റ്റെടുത്ത് താലിബാൻ
Next article“താലിബാന് കീഴടങ്ങില്ല, പോരാട്ടത്തിൽ മുറിവേറ്റാൽ എന്റെ തലയ്ക്കു വെടിവെച്ചു കൊല്ലാൻ ഗാർഡിന് ആജ്ഞ നൽകിയിട്ടുണ്ട്”: ദൃഢനിശ്ചയത്തോടെ അമറുള്ള സലേ