ശിവശങ്കർ പുറത്തുതന്നെ : സസ്‌പെൻഷൻ നീട്ടി

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടിയത്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നത് സിവിൽ സർവീസ് ചട്ടലംഘനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു. ഈ സസ്‌പെൻഷൻ കാലാവധി ജൂലൈ 16 ന് അവസാനിക്കാനിരിക്കെയാണ്‌ പുതിയ നടപടി. സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ ഓഫീസിൽ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് ശിവശങ്കറിന്റെ സസ്‌പെൻഷനിലേക്ക് നയിച്ചത്.

Google search engine
Previous articleചൊവ്വാഴ്ച വരെ അതിതീവ്രമഴ : ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Next articleഗദ്ദാഫി വധവും അമേരിക്കൻ തിരക്കഥയും : പെട്രോഡോളർ സംരക്ഷണത്തിന്റെ അറിയപ്പെടാത്ത കഥകൾ